ഫലസ്തീനെ കൈവിട്ട് മോദി ഇസ്രായേലുമായി കൈകോർത്തത് എങ്ങനെ?

ഇസ്രായേൽ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി

Update: 2026-02-23 09:07 GMT

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25, 26 തീയതികളിൽ ഇസ്രായേൽ സന്ദർശിക്കും. സന്ദർശനവേളയിൽ പ്രധാനമന്ത്രി ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ പ്രഭാഷണം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് മോദി ഇസ്രായേൽ സന്ദർശിക്കുന്നത്. ഗസ്സയിൽ വംശഹത്യ തുടരുന്ന പശ്ചാത്തലത്തിലും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ചേർത്തുപിടിക്കുന്നതിനായി ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചുപോന്ന ദീർഘകാല നിലപാടുകളെ മോദി എങ്ങനെയാണ് ദുർബലപ്പെടുത്തിയതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

2017 ജൂലൈ 4നാണ് നരേന്ദ്ര മോദി ആദ്യമായി ഇസ്രായേൽ സന്ദർശിക്കുന്നത്. ഇസ്രായേൽ സന്ദർശിച്ച ഏക പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി ഭരണകാലത്താണ് ഒരു ഇന്ത്യൻ പ്രസിഡന്റ് ആദ്യമായി ഇസ്രായേൽ സന്ദർശിക്കുന്നതും. 2015 ഒക്ടോബറിൽ പ്രണബ് മുഖർജിയാണ് ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി. ചരിത്രപരമായി ഇന്ത്യൻ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനൊപ്പം നിൽക്കുന്നതിൽ നേതാക്കന്മാർ ഇസ്രായേൽ സന്ദർശനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ ഒരുകാലത്ത് ഇന്ത്യയിൽ പരസ്യമായി ചർച്ച ചെയ്യാൻ മടിച്ചിരുന്ന, രഹസ്യമായി മാത്രം മുന്നോട്ട് കൊണ്ടുപോയിരുന്ന ഇസ്രായേൽ ബന്ധം ഇന്ന് ഏറ്റവും പ്രകടമായ സൗഹൃദങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഗസ്സയിലെ വംശഹത്യയുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളുടെ പേരിൽ 2024 അവസാനത്തോടെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും, നെതന്യാഹുവിനെ തന്റെ 'പ്രിയ സുഹൃത്ത്' എന്നാണ് മോദി വിശേഷിപ്പിക്കുന്നത്.

Advertising
Advertising

സാങ്കേതികവിദ്യയിലും സൈനിക മേഖലയിലും മികച്ച വൈദഗ്ധ്യമുള്ള ഇസ്രായേലിനെ അവഗണിക്കാൻ കഴിയില്ലെന്നും, അറബ് സഖ്യകക്ഷികളുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ ഇസ്രായേലുമായി അടുക്കുന്നത് ഒരു 'പ്രായോഗിക സമീപനം' (pragmatic approach) ആണെന്നുമാണ് ഇന്ത്യൻ നയതന്ത്രജ്ഞരുടെ വാദം. എന്നാൽ ഇതിന് ഇന്ത്യ നൽകേണ്ടി വന്ന വില ഫലസ്തീനുമായുള്ള ബന്ധവും ഇന്ത്യയുടെ ധാർമിക വിശ്വാസ്യതയുമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൊളോണിയൽ വിരുദ്ധ കാലഘട്ടത്തിൽ ഫലസ്തീൻ സ്വാതന്ത്ര്യത്തിന് വേണ്ടി ഉറച്ചുനിന്ന രാജ്യമായിരുന്നു ഇന്ത്യ. 1947ൽ ഫലസ്തീൻ വിഭജിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നീക്കത്തെ ഇന്ത്യ എതിർത്തിരുന്നു. 1988ൽ ഫലസ്തീനെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യങ്ങളിൽ ഒന്നായും ഇന്ത്യ മാറി. എന്നാൽ ശീതയുദ്ധത്തിന് ശേഷം ഇന്ത്യ അമേരിക്കയുമായി അടുക്കാൻ തുടങ്ങിയതോടെ 1992 ജനുവരിയിൽ ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചു.

2014ൽ മോദി അധികാരത്തിൽ വന്നതോടെയാണ് ഈ ബന്ധത്തിൽ വലിയ മാറ്റമുണ്ടായത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുക എന്ന ബിജെപിയുടെ പ്രത്യയശാസ്ത്രം, ഇസ്രായേൽ തങ്ങളെ ഒരു യഹൂദ രാഷ്ട്രമായി കാണുന്നതിന് സമാനമാണ്. 'ഇസ്‌ലാമിക ഭീകരത'യെ ഇരുവിഭാഗവും വലിയ ഭീഷണിയായി കാണുന്നു. മോദി ഭരണത്തിന് കീഴിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവായി ഇന്ത്യ മാറി. ഗസ്സ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 2024ൽ പോലും ഇന്ത്യൻ ആയുധ കമ്പനികൾ ഇസ്രായേലിന് റോക്കറ്റുകളും സ്‌ഫോടകവസ്തുക്കളും വിറ്റതായി അൽ ജസീറയുടെ അന്വേഷണം വെളിപ്പെടുത്തിയിരുന്നു.

മുൻപ് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഇസ്രായേൽ സന്ദർശിച്ചിരുന്നില്ല എന്ന് മാത്രമല്ല, താഴ്ന്ന നിലയിലുള്ള നയതന്ത്രജ്ഞർ സന്ദർശനം നടത്തുമ്പോൾ തന്നെ അവർ ഫലസ്തീൻ പ്രദേശങ്ങളും സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ 2017ലെ സന്ദർശനത്തിൽ മോദി ഈ നയം തിരുത്തി. അദേഹം അന്ന് ഫലസ്തീൻ സന്ദർശിച്ചില്ല. പകരം 2018ൽ മാത്രമാണ് അദേഹം ഫലസ്തീനിലേക്ക് പോയത്. ഇസ്രായേലുമായി അടുത്ത ബന്ധം പുലർത്തുമ്പോഴും, ഫലസ്തീൻ വിഷയത്തിൽ തങ്ങൾ ഇപ്പോഴും 'ടു-സ്റ്റേറ്റ് സൊല്യൂഷൻ' (രണ്ട് രാഷ്ട്ര പരിഹാരം) പിന്തുണയ്ക്കുന്നുണ്ടെന്ന് ഇന്ത്യ അവകാശപ്പെടുന്നു. എന്നാൽ ഇസ്രായേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളെ വിമർശിക്കാൻ ഇന്ത്യ മടിക്കുകയാണ്. ഒരുകാലത്ത് ചേരിചേരാ നയത്തിന്റെ (Non-alignment) വക്താക്കളായിരുന്ന ഇന്ത്യ ഇപ്പോൾ അതിനെ 'തന്ത്രപരമായ സ്വയംഭരണം' (Strategic autonomy) എന്നാണ് വിളിക്കുന്നത്.

അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നീക്കത്തിന് മുതിരുമ്പോൾ, ഇസ്രായേൽ മേഖലയിലെ പ്രധാന ശക്തിയായി മാറുമെന്ന് ഇന്ത്യ കണക്കാക്കുന്നു. വാഷിംഗ്ടണിലും അമേരിക്കൻ കോൺഗ്രസിലും സ്വാധീനമുറപ്പിക്കാൻ ഇസ്രായേലുമായുള്ള സൗഹൃദം സഹായിക്കുമെന്ന് മോദി വിശ്വസിക്കുന്നുണ്ടാകാമെന്നും നിരീക്ഷകർ കരുതുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - ആത്തിക്ക് ഹനീഫ്

Similar News