നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു

35ലധികം യാത്രക്കാരുമായി പുറപ്പെട്ട ബസ്, കാഠ്‌മണ്ഡുവിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ പടിഞ്ഞാറ്, പൃഥ്വി ഹൈവേയിൽ പുലർച്ചെയാണ് നദിയിലേക്ക് വീണത്

Update: 2026-02-23 03:14 GMT

കാഠ്മണ്ഡു: നേപ്പാളിലെ ധാഡിംഗ് ജില്ലയിൽ കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. 25 ഓളം പേർക്ക് പരിക്ക്. 35ലധികം യാത്രക്കാരുമായി പുറപ്പെട്ട ബസ്, കാഠ്‌മണ്ഡുവിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ പടിഞ്ഞാറ്, പൃഥ്വി ഹൈവേയിൽ പുലർച്ചെയാണ് നദിയിലേക്ക് വീണത്. 

അപകടസ്ഥലത്ത് നിന്ന് 17 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ 28 യാത്രക്കാരെ ബസിൽ നിന്ന് പുറത്തെടുത്തതായും പൊലീസ് പറഞ്ഞു. നേപ്പാൾ ആർമി, സായുധ പൊലീസ് സേന, നേപ്പാൾ പൊലീസ്, നാട്ടുകാർ എന്നിവർ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. സംഭവം നടന്നത് പുലർച്ചെയായതിനാൽ രക്ഷാപ്രവർത്തനങ്ങൾ ബുദ്ധിമുട്ടാക്കിയതായി അധിക്യതർ പറഞ്ഞു.

കൊല്ലപ്പെട്ടവരിൽ ഒരു ന്യൂസിലാൻഡ് സ്വദേശിയും പരിക്കേറ്റവരിൽ ഒരു ജാപ്പനീസ് സ്ത്രീയും ഒരു ഡച്ച് സ്ത്രീയും ഉൾപ്പെടുന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും എന്നാൽ അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News