ഇറാനിൽ നിന്ന് ഇന്ത്യക്കാർ ഉടൻ മടങ്ങണം; ജാഗ്രത നിർദേശവുമായി എംബസി

പാസ്പോർട്ട്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്

Update: 2026-02-23 09:41 GMT

ടെഹ്റാൻ: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾ രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. ഇറാനിലുള്ള ഇന്ത്യക്കാർ ലഭ്യമായ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി എത്രയും വേഗം രാജ്യം വിടണമെന്ന് എംബസി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസുകാർ തുടങ്ങി ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും വേഗത്തിൽ ഇന്ത്യയിലേക്ക് മടങ്ങണം.അടിയന്തര സാഹചര്യമല്ലെങ്കിൽ ഇറാനിലേക്കുള്ള എല്ലാ യാത്രകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒഴിവാക്കാനും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. പാസ്പോർട്ട്, തിരിച്ചറിയൽ രേഖകൾ തുടങ്ങിയ യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്.

Advertising
Advertising

ഇതുവരെ പേര് വിവരങ്ങൾ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർ ഓൺലൈൻ പോർട്ടൽ വഴിയോ നേരിട്ടോ എത്രയും വേഗം വിവരങ്ങൾ കൈമാറണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 10,000-ത്തോളം ഇന്ത്യൻ പൗരന്മാർ ഇറാനിൽ ഉണ്ടെന്നാണ് കണക്ക്. സംഘർഷം നടക്കുന്ന മേഖലകളിൽ നിന്ന് വിട്ടുനിൽക്കാനും പ്രാദേശിക മാധ്യമങ്ങൾ വഴി സ്ഥിതിഗതികൾ നിരീക്ഷിക്കാനും എംബസി അറിയിച്ചിട്ടുണ്ട്. സഹായത്തിനായി എംബസി അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗത്തിനായി ഇന്ത്യൻ എംബസി നൽകിയിട്ടുള്ള നമ്പറുകൾ- +989128109115, +989128109109, +989128109102,+989932179359

ഇമെയിൽ-cons.tehran@mea.gov.ഇൻ

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News