ഉടന്‍ രാജിവച്ചില്ലെങ്കില്‍ നിങ്ങളെയും കുടുംബത്തെയും കൊല്ലും; യുഎസിലെ സിഖ് മേയര്‍ക്ക് വധഭീഷണി

ഒരു സിഖ്-അമേരിക്കൻ എന്ന നിലയിലും അമേരിക്കക്കാരന്‍ എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു

Update: 2023-10-19 07:47 GMT

രവീന്ദർ എസ്. ഭല്ല

വാഷിംഗ്ടണ്‍: തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തുകൾ ലഭിച്ചതായി യുഎസിലെ ആദ്യ സിഖ് മേയറായ രവീന്ദർ എസ്. ഭല്ല . രാജിവച്ചില്ലെങ്കില്‍ തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ബുധനാഴ്ച സിബിഎസ് ന്യൂസിനോട് പറഞ്ഞു. മെയിലുകള്‍ വഴിയാണ് അജ്ഞാതകേന്ദ്രത്തില്‍ നിന്നും വധഭീഷണി.

''മൂന്നാമത്തേതും അവസാനത്തെയും ഭീഷണി. നിങ്ങൾ ഉടൻ രാജിവച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കൊല്ലും, നിങ്ങളുടെ ഭാര്യയെയും കുട്ടികളെയും വിധിക്കും'' ഭീഷണിക്കത്തില്‍ പറയുന്നു. 'ഇതാണ് നിങ്ങളെ കൊല്ലാനുള്ള സമയം' മറ്റൊരു മെയിലില്‍ ഭീഷണിപ്പെടുത്തുന്നു. ന്യൂജേഴ്‌സിയിലെ ഹോബോകെൻ സിറ്റിയുടെ മേയറായി 2017ലാണ് രവീന്ദര്‍ തെരഞ്ഞെടുക്കപ്പെടുന്നത്. 2021ല്‍ അദ്ദേഹം വീണ്ടും ജയിച്ചു. ''എന്‍റെ കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തായിരുന്നു എന്‍റെ ആശങ്ക. ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല'' മേയര്‍‌ പറഞ്ഞു.

ഒരു സിഖ്-അമേരിക്കൻ എന്ന നിലയിലും അമേരിക്കക്കാരന്‍ എന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. എല്ലാവരെയും ഒരുപോലെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു.  ന്യൂജേഴ്‌സിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖുകാരനായ ഭല്ല തനിക്കും കുടുംബത്തിനും നേരെ വധഭീഷണിയുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. “ഈ സംഭവം, എനിക്കും എന്‍റെ കുടുംബത്തിനും നേരെയുള്ള വധഭീഷണിക്കൊപ്പം, സുരക്ഷയെ ഞങ്ങൾ ഗൗരവമായി കാണേണ്ടതിന്‍റെ നിർഭാഗ്യകരമായ ഓർമ്മപ്പെടുത്തലാണ്,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News