ഇന്ത്യ-കാനഡ പ്രശ്നം; യു.എസ് അകലം പാലിക്കുന്നുവെന്ന് വിദഗ്ധര്‍

ഇന്ത്യ-ചൈന വിഷയത്തിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നു

Update: 2023-09-25 01:09 GMT
Editor : Jaisy Thomas | By : Web Desk

ജസ്റ്റിന്‍ ട്രൂഡോ-നരേന്ദ്ര മോദി

Advertising

വാഷിംഗ്ടണ്‍: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നത്തിൽ ഇടപെടാതെ പരമാവധി അകലം പാലിക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്ന് വിദഗ്ധരുടെ വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നല്ല ബന്ധത്തിൽ എന്തെങ്കിലും തരത്തിൽ വിള്ളൽ വീഴ്ത്താൻ ജോ ബൈഡന്‍റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം തയ്യാറാകില്ലെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നം ഗ്ലോബൽ അഡ്വൈസേഴ്സ് വിലയിരുത്തി.

ഇന്ത്യ-ചൈന വിഷയത്തിൽ യുഎസ് സജീവമായി ഇടപെട്ടിരുന്നു. പക്ഷേ, ഈ വിഷയത്തിൽ യുഎസ് ഇടപെടുമെന്ന് കരുതുന്നില്ലെന്ന് സിഗ്നം ചെയർമാൻ ചാൾസ് മയേഴ്സ് പറഞ്ഞു.India Canada news Highlights ഖലിസ്ഥാന് അനുകൂല സംഘടനകൾക്കെതിരെയുള്ള കേന്ദ്രസർക്കാർ നടപടി തുടരുകയാണ്.

അതേസമയം ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ കാനഡക്ക് ലഭിച്ചിട്ടുണ്ടെന്ന് കാനഡയിലെ യു.എസ് അംബാസഡർ ഡേവിഡ് കോഹൻ കഴിഞ്ഞ ദിവസം പറഞ്ഞു. . അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ 'ഫൈവ് ഐസ്' സംഘമാണ് വിവരം കൈമാറിയത്. ഇതിന് പിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും അംബാസഡർ ഡേവിഡ് കോഹൻ പറഞ്ഞു.

ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ത്യക്ക് കൈമാറിയിരുന്നതായാണ് ജസ്റ്റിൻ ട്രൂഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. തെളിവുകൾ കൈമാറിയിട്ടില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ട്രൂഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. പാസ്പോർട്ട് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News