ഇന്ത്യയിലെ കോവിഡ് മരണം സർക്കാരിന്‍റെ ഔദ്യോഗിക കണക്കിനെക്കാൾ പത്തിരട്ടി അധികമെന്ന് ലോകാരോഗ്യ സംഘടന

2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം 47 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്

Update: 2022-05-06 01:56 GMT

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ സമ്മർദത്തിലാക്കി ലോകാരോഗ്യ സംഘടനയുടെ കോവിഡ് മരണക്കണക്ക്. ഇന്ത്യയിലെ കോവിഡ് മരണം സർക്കാരിന്‍റെ ഔദ്യോഗിക കണക്കിനെക്കാൾ പത്തിരട്ടി അധികമെന്ന് ലോകാരോഗ്യ സംഘടന. അതേസമയം ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ തള്ളി കേന്ദ്ര സർക്കാർ രംഗത്തെത്തി.

2020 ജനുവരി ഒന്ന് മുതൽ 2021 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ മാത്രം 47 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പറയുന്നത്. സർക്കാരിന്‍റെ ഔദ്യോഗിക കണക്കിനെക്കാൾ പത്ത് മടങ്ങ് കൂടുതലാണിത്. ലോകത്താകെ ഒന്നരക്കോടിയോളം ആളുകൾക്ക് ജീവൻ നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോൾ വിവിധ രാജ്യങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ 60 ലക്ഷം പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. നിലവിൽ രേഖപ്പെടുത്തിയതിന്‍റെ രണ്ടിരട്ടി. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം അണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കണക്കുകൾ പൂർണമായും ശരിയാണെന്നും ഗൗരവമായി കണക്കിലെടുത്ത് ഭാവിയിൽ ഓരോ രാജ്യങ്ങളും കൂടുതൽ ജാഗ്രതയോടെ നീങ്ങണമെന്നും ടെഡ്രോസ് അഥാനോം കൂട്ടിച്ചേർത്തു.

Advertising
Advertising

ലോകത്തിലെ കോവിഡ് മരണങ്ങളിൽ മൂന്നിലൊന്നും ഇന്ത്യയിലാണന്നാണ് ലോകാരോഗ്യ സംഘടനയുടെ അവകാശ വാദം. എന്നാൽ ഇത് തള്ളി രംഗത്തെത്തിയ കേന്ദ്ര സർക്കാർ ഡബ്ള്യൂ.എച്ച്.ഒയുടെ കണക്ക് സംശയാസ്പദമാണെന്നും ആരോപിച്ചു. കൃത്യവും ശാസ്ത്രീയവുമായ രീതിയിലൂടെയാണ് ഇന്ത്യ കോവിഡ് മരണക്കണക്ക് പുറത്തുവിട്ടതെന്നുമാണ് കേന്ദ്ര സർക്കാരിന്‍റെ വാദം.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News