അമേരിക്കയിൽ ഇന്ത്യക്കാരനെ വെടിവെച്ചുകൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

52കാരനായ പിനാൽ പട്ടേലിനെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് കൊലപ്പെടുത്തിയത്

Update: 2023-01-25 15:59 GMT
Editor : banuisahak | By : Web Desk

ന്യൂയോർക്ക്: ജോർജിയയിൽ ഇന്ത്യൻ പൗരനെ വെടിവെച്ച് കൊന്നു. 52കാരനായ പിനാൽ പട്ടേലിനെ മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് കൊലപ്പെടുത്തിയത്. ഒരാഴച്ചക്കിടെ യുഎസിൽ ഇന്ത്യക്കാർ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിതെന്ന് പോലീസ് പറഞ്ഞു. 

ജോർജിയയിലെ ഹാർട്ട്‌ലി ബ്രിഡ്ജ് റോഡിന് സമീപമുള്ള തോറോബ്രെഡ് ലെയ്‌നിൽ ജനുവരി 20നാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു പിനാൽ പട്ടേലും കുടുംബവും. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന പട്ടേലിനെയും കുടുംബത്തെയും തോക്കുധാരികളായ മൂന്നുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ബിബ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. 

പട്ടേലുമായി ഏറ്റുമുട്ടിയ സംഘം ഇദ്ദേഹത്തിന്റെ കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ചു. ഇത് തടയാൻ നോക്കിയ പട്ടേലിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ പിനാൽ പട്ടേൽ മരിച്ച നിലയിലും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പരിക്കേറ്റ നിലയിലുമായിരുന്നു. പിന്നീട് മൂവരെയും ഏട്രിയം ഹെൽത്തിലേക്ക് മാറ്റി. പട്ടേലിന്റെ ഭാര്യയുടെയും മക്കളുടെയും നില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. 

പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊര്ജിതമാണെന്ന് പോലീസ് അറിയിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News