കാണാതായ പൈലറ്റിനായി തെരച്ചില്‍ നടത്തിയ യുഎസ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ വെടിവെപ്പ്

ഇറാനിയൻ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം

Update: 2026-04-04 02:59 GMT

തെഹ്റാന്‍: കാണാതായ സൈനികർക്കായി തെരച്ചിൽ നടത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും വെടിയുതിര്‍ത്ത് ഇറാന്‍. എന്നാൽ ഹെലികോപ്റ്ററുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കാത്തതിനാൽ രക്ഷാപ്രവർത്തനം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിയൻ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം. 

അതേസമയം രണ്ട് പോര്‍വിമാനങ്ങള്‍ തര്‍ന്ന സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, വാരാന്ത്യം ഫ്ലോറിഡയിലെ വസതിയിൽ ചെലവഴിക്കാൻ തീരുമാനിച്ചിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്ര റദ്ദാക്കി വാഷിംഗ്ടണിൽ തന്നെ തുടരുകയാണ്. വിമാനങ്ങൾ തകർന്നതും സൈനികരെ കാണാതായതും സംബന്ധിച്ച വിവരങ്ങൾ പ്രസിഡന്റിനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.   അമേരിക്കൻ സർക്കാർ ഔദ്യോഗികമായി ഈ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, തെരച്ചിൽ നടപടികൾ പുരോഗമിക്കുന്നതായി ഉന്നത ഉദ്യോഗസ്ഥർ അനൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Advertising
Advertising

മേഖലയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം ഈ സംഭവത്തോടെ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. എഫ് 15 ഇ പോർവിമാനവും എ 10 വാർ തോഗ് വിമാനവുമാണ് ഇറാൻ വെടിവെച്ചിട്ടത്. വെള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഇറാനിൽ തകർന്നു വീണ F-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും കോ-പൈലറ്റിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പേർഷ്യൻ ഗൾഫിലെ ഹോർമുസ് കടലിടുക്കിന് സമീപം തകർന്നു വീണ A-10 വാർത്തോഗ് വിമാനത്തിലെ രണ്ട് സൈനികരിൽ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. കാണാതായ രണ്ടാമത്തെ ആൾക്കായി മേഖലയിൽ ശക്തമായ തെരച്ചിൽ തുടരുകയാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News