സൊറോക്കോ സൈനിക ആശുപത്രി അല്ല, ലക്ഷ്യമിട്ടത് ഇസ്രായേലിന്റെ സൈനിക, രഹസ്യാന്വേഷണ ആസ്ഥാനമമെന്ന് ഇറാൻ
ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയെന്നോണമായിരുന്നു ഇസ്രായേലിലെ സൊറോക്ക സൈനിക ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം
തെഹ്‌റാാൻ: തെക്കൻ ഇസ്രായേലിലെ ബീർഷെബയിലെ സൊറോക്ക സൈനിക ആശുപത്രി മനഃപൂർവ്വം ആക്രമിച്ചുവെന്ന ഇസ്രായേലിന്റെ ആരോപണങ്ങൾ നിഷേധിച്ച് ഇറാൻ.
'' ഇസ്രായേലി മിലിറ്ററി കമാൻഡ്, കൺട്രോൾ, ഇൻ്റലിജൻസ് ആസ്ഥാനവും മറ്റൊരു സുപ്രധാന ലക്ഷ്യവും കൃത്യമായി ഇല്ലാതാക്കി''- ഇങ്ങനെയായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എക്സില്‍ കുറിച്ചത്. സമീപത്തെ ആശുപത്രി കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയതായും അദ്ദേഹം പറഞ്ഞു.
സൊറോക്ക ആശുപത്രിക്ക് സമീപമുള്ള ഇസ്രായേൽ സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ആസ്ഥാനമാണ് മിസൈലുകൾ ലക്ഷ്യമിട്ടതെന്നാണ് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐആർഎൻഎയും അവകാശപ്പെടുന്നത്. അതേസമയം ഇറാന്‍ വാദം നിഷേധിച്ച ഇസ്രായേല്‍, സ്ഥലത്ത് ഇറാന്‍ പറയുന്നത് പോലെ സൈനിക ലക്ഷ്യങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി. ആക്രമത്തിന് തുടക്കമിട്ടത് ഇസ്രായേലാണെന്നും ഇറാന്‍ നയതന്ത്രജ്ഞര്‍ ഓര്‍മപ്പെടുത്തുന്നു.
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയെന്നോണമായിരുന്നു സൊറോക്ക ആശുപത്രിക്ക് നേരെ ഇന്നലെയുണ്ടായ ഇറാന്‍ ആക്രമണം. ഗസ്സയിൽ പരിക്കേൽക്കുന്ന സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണിത്. പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി ഇറാൻ നടത്തിയ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു. ഇതിനിടെ ആക്രമണത്തിന്റെ റിപ്പോർട്ടിങിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പും ഏർപ്പെടുത്തി.
ഇറാന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ആശുപത്രിക്ക് സംഭവിച്ചത്. പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.