ഇറാന്‍ ആക്രമണത്തെ അപലപിച്ചു; രാജ്യങ്ങളോട് എതിര്‍പ്പ് അറിയിച്ച് ഇറാന്‍

സംഘർഷത്തെ തുടർന്ന് ഇറാനില്‍ നിന്ന് താല്‍ക്കാലികമായി മടങ്ങാന്‍ പൗരമാര്‍ക്ക് ഫ്രാന്‍സ് നിര്‍ദേശം നല്‍കി

Update: 2024-04-14 14:17 GMT
Advertising

ഇറാന്‍: ഇറാന്‍ ആക്രമണത്തെ അപലപിച്ച യുകെ, ജര്‍മനി, ഫ്രാന്‍സ് രാജ്യങ്ങളുടെ അംബാസിഡര്‍മാരെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം എതിര്‍പ്പ് അറിയിച്ചു. അയല്‍രാജ്യങ്ങളുടെ കെട്ടുറപ്പും ഭദ്രതയും കൂടി മുന്‍നിര്‍ത്തിയാണ് ഇസ്രായേലിനെതിരായ ആക്രമണമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇത് ആത്മരക്ഷയുടെ നിയമാനുസൃത വഴി മാത്രമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

കോണ്‍സുലേറ്റ് ആക്രമണം അപലപിക്കാന്‍ വിസമ്മതിച്ച യുഎന്‍ രക്ഷാസമിതി നീക്കം നിയമവിരുദ്ധ നടപടികള്‍ക്ക് നെതന്യാഹുവിന് തുണയാണെന്നും ഇറാന്‍ അറിയിച്ചു. ബ്രിട്ടനും ഫ്രാന്‍സുമാണ് പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ നിന്ന് യുഎന്നിനെ തടഞ്ഞത്. 'മേഖലയില്‍ അമേരിക്കയേയും അവരുടെ സൈന്യത്തെയും ആക്രമിക്കുക ലക്ഷ്യമല്ല. ഇറാനെതിരെ ആക്രമണം നടന്നാല്‍ പക്ഷേ വെറുതെ വിടില്ല'. ഇറാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനില്‍ നിന്ന് താല്‍ക്കാലികമായി മടങ്ങാന്‍ പൗരമാര്‍ക്ക് ഫ്രാന്‍സ് നിര്‍ദേശം നല്‍കി. 'ഉക്രെയിന്‍ ആക്രമിച്ചപ്പോള്‍ മിണ്ടാതിരുന്ന ഇസ്രായേലിന് ഇപ്പോള്‍ ഞങ്ങള്‍ ഇറാനെ അപലപിക്കണം എന്ന് പറയാന്‍ എന്തവകാശമാണുള്ളത്'? റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ചോദിച്ചു. കരുതിയതിലും വലിയ തോതിലാണ് ഇറാന്റെ ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ പറഞ്ഞു.


Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News