ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; ഹൈഫയിൽ 17 പേർക്ക് പരിക്ക്

ഹൈഫയിൽ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു.

Update: 2025-06-20 16:32 GMT

തെൽ അവീവ്: ഇസ്രായേലിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. തെൽ അവീവിലും ജറുസലമിലും വൻ സ്‌ഫോടന ശബ്ദം കേട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൈഫയിൽ മിസൈൽ ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തെൽ അവീവിന് നേരെയും ആക്രമണം ഉണ്ടായി.

ഹൈഫയിൽ മിസൈൽ ആക്രമണത്തിൽ വ്യാപക നാശനഷ്ടം സംഭവിച്ചതായി ഇസ്രായേലി അഗ്നിരക്ഷാ വിഭാഗം പറഞ്ഞു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലായി ആറ് മിസൈലുകളാണ് പതിച്ചത്. 39 മിസൈലുകളാണ് ഇറാൻ ആകെ അയച്ചതെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്തു.

സയണിസ്റ്റ് ശത്രു ഇപ്പോൾ ശിക്ഷ ഏറ്റുവാങ്ങുകയാണെന്ന് ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു. ഇസ്രായേലിന് നേരെ അടുത്ത ഘട്ട മിസൈൽ ആക്രമണം ആരംഭിച്ചതായി ഇറാൻ റവല്യൂഷണറി ഗാർഡ് അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News