ഹോര്‍മുസില്‍ ഇളവുമായി ഇറാന്‍; ഇന്നലെ 31 എണ്ണക്കപ്പലുകള്‍ കടലിടുക്ക് കടന്നു

ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി പ്രകോപന പ്രസ്താവനകളുമായി യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ്

Update: 2026-05-22 02:34 GMT

തെഹ്‌റാന്‍: ഹോര്‍മുസ് കപ്പല്‍പാതയിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇറാന്‍. ഇന്നലെ മാത്രം 31 എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടന്നു. കൂടുതല്‍ കപ്പലുകളും ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ളതാണ്. അതേസമയം, പാക് മധ്യസ്ഥതയില്‍ തെഹ്‌റാന്‍ കേന്ദ്രീകരിച്ച് ഇറാന്‍-അമേരിക്ക നയതന്ത്ര ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഇരുപക്ഷവും പറയുന്നു.

എന്നാല്‍, ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി പ്രകോപന പ്രസ്താവനകളുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക സ്വന്തമാക്കുമെന്നും ഹോര്‍മുസില്‍ ചുങ്കം ഏര്‍പ്പെടുത്താന്‍ ഇറാനെ അനുവദിക്കില്ലെന്നുമാണ് ട്രംപിന്റെ വാദം. ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് അമേരിക്ക ആഗ്രഹിക്കുന്നത് നടക്കണമെന്നും ട്രംപ് പറഞ്ഞു.

Advertising
Advertising

അതേസമയം, ഹോര്‍മുസില്‍ ഇറാനുള്ള പരമാധികാരം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് ഐആര്‍ജിസിയും വ്യക്തമാക്കി. ചര്‍ച്ചക്കായി പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ തെഹ്‌റാനിലെത്തിയിട്ടുണ്ട്. അതിനിടെ ആഗോള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രായേല്‍ വിട്ടയച്ച സന്നദ്ധ പ്രവര്‍ത്തകര്‍ തുര്‍ക്കിയില്‍ തിരിച്ചെത്തി.

നേരത്തെ, അമേരിക്ക മുന്നോട്ടുവെച്ച മൂന്ന് ദിവസത്തെ അന്ത്യശാസനയും ഉപാധികളും ഇറാന്‍ തള്ളിയതോടെ യുഎസ് പ്രസിഡന്റ് ഡോണള്‍ട് ട്രംപ് നിലപാട് മയപ്പെടുത്തിയിരുന്നു. ഇറാനുമായി കരാര്‍ രൂപപ്പെടുത്താനോ ഹോര്‍മുസ് തുറക്കാനോ തിരക്കില്ലെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള പ്രതികരണം.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News