ഇറാനിയൻ വംശജനായ രണ്ട് വയസ്സുകാരനെ മോസ്‌കോ വിമാനത്താവളത്തിൽ യുവാവ് കാലിൽ പിടിച്ച് നിലത്തടിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

തലയോട്ടിക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ കുഞ്ഞ് കോമയിലാണ്.

Update: 2025-06-25 14:34 GMT

മോസ്‌കോ: ഇറാനിയൻ വംശജനായ രണ്ട് വയസ്സുകാരനെ മോസ്‌കോ വിമാനത്താവളത്തിൽ യുവാവ് കാലിൽ പിടിച്ച് നിലത്തടിച്ചു. തലയോട്ടിക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റ കുഞ്ഞ് കോമയിലാണ്. ഇറാനിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് അഭയം തേടിയാണ് രണ്ട് വയസ്സുകാരനായ കുഞ്ഞും മാതാവും റഷ്യയിലെത്തിയത്.

വിമാനത്താവളത്തിൽ തന്റെ ട്രോളി ബാഗിൽ പിടിച്ച് നിൽക്കുകയായിരുന്ന കുഞ്ഞിനെ പിന്നിൽ നിന്ന യുവാവ് പൊടുന്നനെ കാലിൽ പിടിച്ച് തറയിൽ അടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇന്ത്യയിലെ ഇറാൻ എംബസി എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലത്ത് കിടക്കുന്ന കുഞ്ഞിനെ മറ്റൊരാൾ ഓടിയെത്തി എടുക്കുന്നതും വീഡിയോയിൽ കാണാം.

ബേലാറസ് പൗരനായ വ്‌ളാദിമിർ വിറ്റ്‌കോവ് എന്ന 31കാരനാണ് കുഞ്ഞിനെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെതിരായ ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമോ മറ്റേതെങ്കിലും കാരണമോ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമി മയക്കുമരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News