കടലിൽ ഒഴുകിനടന്ന് ഐഫോണും പെർഫ്യൂമും; ഇറാൻ തീരത്ത് ചരക്കുകപ്പൽ മുങ്ങിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് 'ലോട്ടറി'

കടലിൽ ഒഴുകിനടന്ന വിലപിടിപ്പുള്ള സാധനങ്ങൾ ശേഖരിക്കാൻ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ചെറിയ വള്ളങ്ങളിലും മറ്റുമായി കടലിലിറങ്ങിയത്

Update: 2026-10-18 02:16 GMT

തെഹ്‌റാൻ: ഇറാൻ ഗൾഫ് തീരത്ത് ഐഫോണുകളും പെർഫ്യൂമുകളും അടങ്ങിയ ചരക്കുകപ്പൽ മുങ്ങി. ഒക്ടോബർ 14നാണ് സിംഗപ്പൂർ പതാകയേന്തി സർവീസ് നടത്തിയ 'ജിഎഫ്എസ് പ്രൈഡ്'  എന്ന ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ തകർന്നുവീണതോടെ കടലിൽ ഒഴുകിനടന്ന വിലപിടിപ്പുള്ള സാധനങ്ങൾ ശേഖരിക്കാൻ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ചെറിയ വള്ളങ്ങളിലും രക്ഷാപ്രവർത്തന കപ്പലുകളിലുമായി കടലിലിറങ്ങിയത്. 

പകുതി മുങ്ങിയ കണ്ടെയ്നറുകൾക്കിടയിലൂടെ  പെട്ടികൾ വലിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു ചെറിയ ബോട്ട് ഒരു മുഴുവൻ ഷിപ്പിംഗ് കണ്ടെയ്നർ തന്നെ വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്. "ഞങ്ങൾ ഹോർമുസ് കടലിടുക്കിലേക്ക് പോവുകയാണ്; ഒരു കണ്ടെയ്നർ കപ്പൽ മുങ്ങിയതായി കേട്ടു, അതിനാൽ ഐഫോണുകളും പെർഫ്യൂമുകളും ശേഖരിക്കാനാണ് ഞങ്ങൾ പോകുന്നത്," ദൃശ്യങ്ങളിൽ ഒരാൾ പറയുന്നുണ്ട്.

Advertising
Advertising

കപ്പലിൽ തീപിടുത്തമുണ്ടായതിനെ തുടർന്നാണ് കപ്പൽ മുങ്ങിയതെന്നാണ് സിംഗപ്പൂർ അധികൃതർ വ്യക്തമാക്കുന്നത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ, അനുമതിയില്ലാത്തതും അപകടകരവുമായ റൂട്ടിലൂടെ സഞ്ചരിച്ച കപ്പൽ കടൽ മൈനിൽ ഇടിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് ഇറാൻ ഇസ്ലാമിക റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി) അവകാളപ്പെടുന്നത്. 2,500ലധികം കണ്ടെയ്നറുകളുമായാണ് കപ്പൽ കടലിൽ മുങ്ങിയത്. 

ഹോർമുസ് കടലിടുക്കിലും പരിസര പ്രദേശങ്ങളിലും ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ്  ഈ ദുരന്തം 

Watch video 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News