സ്ത്രീയുടെ വയറ്റിൽനിന്നും ശസ്ത്രക്രിയയിലൂടെ നീക്കിയത് 55 ബാറ്ററികൾ..! ലോകത്താദ്യമെന്ന് ഡോക്ടർമാർ

ബോധപൂർവം 62-കാരി ബാറ്ററികൾ വിഴുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ

Update: 2022-09-19 05:36 GMT
Editor : ലിസി. പി | By : Web Desk

ഡബ്ലിൻ: അബദ്ധത്തില്‍ വസ്തുക്കള്‍ വയറിലേക്കെത്തുന്നത് ആദ്യത്തെ സംഭവമല്ല. ഇത് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വയറുവേദനയായി ആശുപത്രിയിലെത്തിയ വയോധികയുടെ സ്കാനിങ് റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാര്‍ പോലും ഞെട്ടി. ഒന്നും രണ്ടുമല്ല 55ബാറ്ററികളാണ് സ്ത്രീയുടെ വയറ്റിലുണ്ടായിരുന്നത്.

ബോധപൂർവം തന്നെയാണ് അറുപത്തിയാറുകാരിയായ സ്ത്രീ ബാറ്ററികൾ വിഴുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. മരിക്കാൻ വേണ്ടിയാണ് ചെറിയ ഉരുണ്ട ആകൃതിയിലുള്ള ബാറ്ററികൾ ഓരോന്നായി വിഴുങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് സ്‌കാനിങ്ങിലൂടെയാണ് വയറ്റിൽ ബാറ്ററികൾ കണ്ടെത്തിയതെന്ന്  ഐറിഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഉദ്ധരിച്ച് ഹഫ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Advertising
Advertising

ബാറ്ററികൾ സ്വാഭാവികമായി മലബന്ധത്തിലൂടെ പുറത്തേക്ക് പോകുമോ എന്നായിരുന്നു ഡോക്ടർമാർ ആദ്യം നോക്കിയത്. എന്നാൽ ഒരാഴ്ചക്കുള്ളിൽ അഞ്ചുബാറ്ററികളാണ് മലത്തിലൂടെ പുറത്തേക്ക് പോയത്. ബാറ്ററികളുടെ കനം താങ്ങാതെ ആമാശയം തൂങ്ങിവരുന്ന സാഹചര്യവുമുണ്ടായി. ഇതോടെ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ബാറ്ററികളെല്ലാം പുറത്തെടുത്തു. ഏതാനും ബാറ്ററികൾ മലാശയത്തിലെത്തിയിരുന്നു ഇവ മലാശയത്തിലൂടെയും പുറത്തെടുത്തു.

വയോധികയുടെ ആന്തരികാവയവങ്ങൾക്കൊന്നും കാര്യമായ അപകടങ്ങളോ പരുക്കോ സംഭവിച്ചിട്ടില്ലെന്നാണ് 'ലൈവ് സയൻസി'ൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. ഇത് ലോകത്ത് ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News