തുറമുഖങ്ങൾ മുതൽ വൈദ്യുത നിലയങ്ങൾ വരെ; യമനിലെ സാധാരണ ജീവിതത്തെ ആക്രമിച്ച് ഇസ്രായേൽ

മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ യുഎസ് വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 224 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടു

Update: 2025-08-26 15:16 GMT

സനാ: ഒരു വർഷത്തിലേറെയായി വടക്കൻ യമനിലെ തുറമുഖങ്ങൾ, സനാ അന്താരാഷ്ട്ര വിമാനത്താവളം, പവർ സ്റ്റേഷനുകൾ, സിമന്റ് ഫാക്ടറികൾ എന്നിവയുൾപ്പെടെയുള്ള സുപ്രധാന ജനവാസ മേഖലകൾ ഇസ്രായേൽ ആവർത്തിച്ച് ആക്രമിക്കുകയാണ്. ഈ കഴിഞ്ഞ ഞായറാഴ്ച ഉൾപ്പെടെ ഇസ്രായേൽ സൈന്യം തലസ്ഥാനമായ സനായിലെ ഹാസിസ് പവർ സ്റ്റേഷനും രണ്ട് പവർ പ്ലാന്റുകളും ഒരു ഇന്ധന ഡിപ്പോയും ആക്രമിച്ചു. ഒരു ആഴ്ച മുമ്പ് ഹാസിസ് പ്ലാന്റ് ആക്രമിക്കുകയും നിയന്ത്രണത്തിലാകുകയും ചെയ്തു. മാത്രമല്ല സംഭവിച്ചത് 'തുടക്കം' മാത്രമാണെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തെൽ അവിവിൽ നിന്ന് ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള യമനിൽ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി സൈന്യം ആവർത്തിച്ച് നടത്തുന്ന ആക്രമണങ്ങൾ ഇസ്രായേലിന്റെ വ്യോമ മേധാവിത്വത്തെയും ദീർഘകാല സൈനിക ശക്തിയെയും എടുത്തുകാണിക്കുന്നു. എന്നാൽ സിവിലിയൻ മേഖലകൾ ലക്ഷ്യമിടുന്നത് ഇസ്രായേൽ തുടരുന്നത് യമനിലെ പൊതുജീവിതത്തെ സങ്കീർണമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പൂർണ പിന്തുണയോട് കൂടിയാണ് ഇസ്രായേൽ പ്രദേശത്ത് ആക്രമണം നടത്തുന്നത്.

യമനിലെ യുഎസ് ആക്രമണങ്ങൾ ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നത് എന്ന് പറയുമ്പോഴും ആക്രമണങ്ങളിൽ ഗണ്യമായ സിവിലിയൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ യുഎസ് വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 224 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടു. കഴിഞ്ഞ 23 വർഷത്തെ യമനിലെ യുഎസ് ആക്രമണങ്ങളുടെ അത്രയും തന്നെ ആളുകൾ ഈ കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News