ഗസ്സയിൽ ബന്ദി കൈമാറ്റം ഇന്ത്യൻ സമയം രാവിലെ 10.30ന്; യുദ്ധം അവസാനിച്ചെന്ന് ആവർത്തിച്ച് ട്രംപ്

ഫലസ്തീൻ തടവുകാരുടെ മോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായവിതരണവും ഇന്നുണ്ടാകും

Update: 2025-10-13 04:44 GMT

Photo| NDTV

തെൽ അവിവ്: രണ്ടു വർഷത്തിലേറെയായി ഹമാസ്​ പിടിയിലുള്ള 20 ബന്ദികളെ ഇന്ന്​ വിട്ടയക്കും. യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ സാന്നിധ്യത്തിൽ ബന്ദികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ. ഫലസ്തീൻ തടവുകാരുടെ മോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായവിതരണവും ഇന്നുണ്ടാകും. അതേസമയം ഈജിപ്തിലെ കെയ്റോയിൽ ഇന്ന്​ നടക്കുന്ന സമാധാന ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ സംബന്ധിക്കും. ഇസ്രായേലിന്‍റെ പിന്തുണയുള്ള ഗസ്സയിലെ സായുധക്രിമിനൽ സംഘം നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.

ഇരുപത്​ ബന്ദികളുടെ മോചനം പ്രദേശിക സമയം കാലത്ത്​ എട്ടിനുണ്ടാകും എന്നാണ്​ ബന്​ധുക്കൾക്ക്​ ലഭിച്ച വിവരം. തുടർന്ന്​ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ്​ റെഡ്ക്രോസ്​ സംഘം മുഖേന ഇ​സ്രയേലിന്​ കൈമാറും. ബന്ദിമോചന വേളയിൽ പ്രദർശനപരമായ ചടങ്ങുകളൊന്നും പാടില്ലെന്നാണ്​ ധാരണ. രാവിലെ യുഎസ്​ പ്രസിഡന്‍റ്​ ഡൊണൾഡ്​ ട്രംപ്​ ഇസ്രായേലിൽ എത്തും. നാലുമണിക്കൂർ ഇസ്രായേലിൽ ചെലവഴിക്കുന്ന അദ്ദേഹം ഇസ്രായേൽ പാർല​മെന്‍റിൽ പ്രസംഗിക്കും. തിരിച്ചെത്തുന്ന ബന്ദികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഉച്ചയോടെ ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ പോകും.

Advertising
Advertising

ഇത്തവണ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്‍റെ ആദ്യ ഇസ്രായേൽ സന്ദർശനമാണിത്.​ ഈ​ജി​പ്ത് ചെങ്കടൽ തീരത്തെ ശ​റ​മു​ശ്ശൈ​ഖി​ൽ ഇന്ന്​ നടക്കുന്ന അ​ന്താ​രാ​ഷ്ട്ര ഗ​സ്സ സമാധാന ഉ​ച്ച​കോ​ടി​ നിർണായകമാണ്​. ര​ണ്ടാം ഘ​ട്ട വെടിനിർത്തൽ ച​ർ​ച്ച ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ ട്രം​പ് പ​റ​ഞ്ഞു. ഉ​ച്ച​കോ​ടി​യി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നാണ് പ്രതീക്ഷ. ഇ​റ്റ​ലി,സ്പെ​യി​ൻ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, ജ​ർ​മ​നി,ഇന്ത്യ, ജോ​ർ​ഡ​ൻ, തു​ർ​ക്കി, യുഎഇ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, പാ​കി​സ്താ​ൻ, ഇ​ന്തോ​നേ​ഷ്യ ഉൾപ്പടെ വിവിധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഉച്ച​േകാടിക്കെത്തു​ം.

1950 ഫലസ്തീൻ തടവുകാരെയാണ്​ കരാർപ്രകാരം ഇസ്രയേൽ വിട്ടയക്കേണ്ടത്​. എന്നാൽ തങ്ങൾ നൽകിയ പട്ടിക അംഗീകരിക്കാൻ വിസമ്മതിക്കുന്ന ഇസ്രായേൽ നടപടി കരാർ ലംഘനമാണെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി ഗ​സ്സ​ക്ക് ആ​വ​ശ്യ​മാ​യ ​വൈ​ദ്യ​സ​ഹാ​യ​ വിതരണവും ഉടൻ ആരംഭിക്കുമെന്നാണ്​ റിപ്പോർട്ട്​. അതിനിടെ ഹ​മാ​സി​നെ നി​രാ​യു​ധീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സൈ​നി​കാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് വീ​ണ്ടും ആ​ലോ​ചി​ക്കു​മെ​ന്ന് നെ​ത​ന്യാ​ഹു​വും ഹമാസിന്‍റെ തുരങ്കങ്ങൾ തകർക്കാൻ സൈന്യത്തിന്​ നിർദേശം നൽകിയെന്ന ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെപ്രസ്താവനയും ആശങ്കക്കിടയാക്കി​.

അതിനിടെ, ഗസ്സ സിറ്റിയിൽ സായുധ സംഘം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ മാധ്യമപ്രവർത്തകൻ സാലിഹ്​ അൽ ജാഫറാവി കൊല്ലപ്പെട്ടു. ഇസ്രയേൽ പിന്തുണയുള്ള ഈ സായുധ സംഘത്തിലെ 60പേരെ പിടികൂടിയതായി ഹമാസ്​ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News