ഗസ്സയിൽ ലക്ഷ്യംനേടും വരെ യുദ്ധം തുടരുമെന്ന്​ നെതന്യാഹു; കരയാക്രമണം രൂക്ഷമായതോടെ ആയിരങ്ങള്‍ മരണഭീതിയില്‍

ഗസ്സ യുദ്ധവിരാമം വൈകില്ലെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ് ​ട്രംപ്​ പ്രതികരിച്ചു

Update: 2025-09-26 02:24 GMT
Editor : Lissy P | By : Web Desk

ഗസ്സ സിറ്റി: ഗസ്സ സിറ്റിയിൽ കരയാക്രമണം രൂക്ഷമായതോടെ ആയിരങ്ങൾ മരണഭീതിയിൽ. ഗസ്സയിലുടനീളം നിരന്തര വ്യോമാക്രമണം തുടരുകയാണ്​. ഇന്നലെ 57പേരാണ്​ കൊല്ലപ്പെട്ടത്​. അൽ സവൈദയിൽ ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ കുട്ടികൾ ഉൾപ്പടെ 11 പേർ മരിച്ചു. ആശുപത്രികളെ ലക്ഷ്യമിട്ടും ആക്രമണം ശക്​തമാണ്​.

ലോക രാജ്യങ്ങളുടെ എതിർപ്പ്​ തള്ളി​ ഗസ്സയിൽ ലക്ഷ്യംനേടും വരെ യുദ്ധം തുടരമെന്ന്​ ഇസ്രായേൽ പ്രധാനന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഗസ്സ യുദ്ധവിരാമം വൈകില്ലെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ് ​ട്രംപ്​ പ്രതികരിച്ചു. അധിനിവിഷ്ട വെസ്റ്റ്​ ബാങ്കിനെ ഇസ്രായേലിന്‍റെ ഭാഗമാക്കുന്നത്​ അനുവദിക്കില്ലെന്നും ട്രംപ്​ അറിയിച്ചു.നെതന്യാഹുവുമായി വൈറ്റ്​ ഹൗസിൽ ചർച്ച നടക്കാനിരിക്കെയാണ്​ ട്രംപ്​ നിലപാട്​ വ്യക്ത​മാക്കിയത്​.

Advertising
Advertising

അതിനിടെ, ആയുധം അടിയറവെക്കണമെന്ന ഫലസ്തീൻ പ്രസിഡന്‍റ്​ മഹ്​മൂദ്​ അബ്ബാസിന്‍റെ ആഹ്വാനം തള്ളുന്നതായി ഹമാസ്​ അറിയിച്ചു. പോരാട്ടം എന്നത്​ ഫലസ്തീൻ ജനതയുടെ ദേശീയവും ധാർമികവുമായ ഉത്തരവാദിത്തമാണെന്ന്​ ഹമാസ്​ പ്രസ്താവനയിൽ വ്യക്​തമാക്കി. ഫലസ്തീൻ ജനതയടെ സ്വയംനിർണായവകാശത്തെ ഹനിക്കുന്നതാണ്​ മഹ്​മൂദ്​ അബ്ബാസന്‍റെ നിലപടെന്നും ഹമാസ്​ കുറ്റപ്പെടുത്തി.

അതേസമയം, ഫലസ്തീൻ അതോറിറ്റിക്ക്​ 90 മില്യൻഡോളറിന്‍റെ പ്രത്യേക ഫണ്ട്​ അനുവദിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു.യെമനിലെ ഹൂതികൾ കഴിഞ്ഞ ദിവസം ഈലാത്തിൽ നടത്തിയ മിസൈൽ ആക്രമണത്തിന്​ മറുപടിയെന്നോണം തലസ്ഥാന നഗരിയായ സൻആയിൽ ഇസ്രായേൽ ബോംബിട്ട്​ 8പേരെ കൊലപ്പെടുത്തി. ആ​ക്രമണത്തിൽ 142പേർക്ക്​ പരിക്കുണ്ട്​.ഗസ്സക്ക്​ പിന്തുണയുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ്​ഫ്ലോട്ടിലയുടെ സുരക്ഷക്കായി കപ്പലുകൾ അയക്കാൻ സ്പെയിനും ഇറ്റലിയും തീരുമാനിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News