ഇറാനെതിരെ മിസൈല്‍ ആക്രമണം നടത്തി ഇസ്രായേല്‍

വടക്കന്‍ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്

Update: 2024-04-19 03:37 GMT

ടെഹ്‌റാന്‍: ഇറാന് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രായേല്‍. ഇറാന്റെ വടക്കന്‍ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് നേരെയാണ് ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്ത് വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു.

ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുളള ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നു എന്ന് അമേരിക്ക പ്രതികരിച്ചു. അപകടത്തില്‍ പരിക്ക് പറ്റിയവരെ കുറിച്ചും മറ്റ് നാശനഷ്ടങ്ങളെകുറിച്ചും വ്യക്തമായ വിവരങ്ങള്‍ ഇത് വരെ ലഭിച്ചിട്ടില്ല.

Advertising
Advertising


Full View


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News