ഗസ്സയില്‍ വംശഹത്യ പുനരാരംഭിച്ച് ഇസ്രായേല്‍; കൂട്ടക്കുരുതിയില്‍ 130 പേര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിർത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ്

Update: 2025-03-18 02:31 GMT
Editor : Lissy P | By : Web Desk

ദുബൈ: ഗസ്സയിൽ വംശഹത്യ പുനരാരംഭിച്ച് ഇസ്രായേൽ. വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിലുടനീളം ബോംബിട്ടു. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 130 കടന്നു.  ഉറങ്ങിക്കിടന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയാണ് ഇസ്രായേല്‍ ബോംബിട്ടത്. ഇസ്രായേല്‍ ഏകപക്ഷീയമായി വെടിനിർത്തല്‍ അവസാനിപ്പിച്ചെന്ന് ഹമാസ് ആരോപിച്ചു.

അതിനിടെ അമേരിക്കയും യെമനിലെ ഹൂതികളും തമ്മിലെ ചെങ്കടൽ സംഘർഷം വ്യാപിക്കുന്നു.നിരവധി ഹൂതി നേതാക്കളെ വധിച്ചതായി പെന്‍റഗൺ അവകാശപ്പെട്ടു.  കപ്പലുകൾക്കെതിരായ സൈനിക നടപടികൾ ഉപേക്ഷിക്കും വരെ ഹൂതി കേന്ദ്രങ്ങളിൽ ബോംബ്​ വർഷം തുടരുമെന്ന്​ പെന്‍റഗൺ മുന്നറിയിപ്പ്​ നൽകി. കരയുദ്ധം കൂടാതെ തന്നെ ഹൂതികളെ അമർച്ച ചെയ്യാൻ കഴിയുമെന്നും പെൻറഗൺ നേതൃത്വം പ്രതികരിച്ചു. യു.​എ​സ് ആ​ക്ര​മ​ണ​ത്തി​ന് കനത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഹൂ​തി​ക​ളു​ടെ നേ​താ​വ് അ​ബ്ദു​ൽ മാ​ലി​ക് അ​ൽ ഹൂ​തിയും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Advertising
Advertising

യു.​എ​സി​ന്റെ ച​ര​ക്ക് ക​പ്പ​ലു​ക​ളെ​യും യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​യും വി​മാ​ന​വാ​ഹി​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രി​ക്കും തി​രി​ച്ച​ടി. വി​മാ​ന​വാ​ഹി​നി​യാ​യ യു.​എ​സ്.​എ​സ് ഹാ​രി എ​സ്. ട്രൂ​മാ​ൻ 1300 കിലോമീറ്റർ അകലേക്ക്​ അമേരിക്ക മാറ്റിയതായി ഹൂതികൾ അവകാശപ്പെട്ടു. ട്രൂമാനു നേരെ കഴിഞ്ഞ ദിവസം മി​സൈ​ലു​ക​ളും ഡ്രോ​ണും ഉ​പ​യോ​ഗി​ച്ച് ഹൂ​തി വി​മ​ത​ർ ആക്രമണം നടത്തിയിരുന്നു. യു.​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ യ​മ​നി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 53 ആ​യ​താ​യി ഹൂ​തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​രി​ൽ അ​ഞ്ച് സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. 100ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സ​ൻ​ആ​യി​ലും സ​അ​ദാ​യി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും ആ​ക്ര​മ​ണം നടന്നത്​. ആ​ക്ര​മ​ണം യ​മ​ൻ ജ​നതയുടെ ജീ​വി​ത സാ​ഹ​ച​ര്യം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​ക്കു​മെ​ന്ന് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​​ന്റോ​ണി​യോ ഗു​ട്ടെ​റ​സി​ന്റെ വ​ക്താ​വ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. രണ്ടാഴ്ചയിലേറെയായി തുടരുന്ന ഉപരോധം ഗസ്സയിലെ കുട്ടികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കിയതായി യുനിസെഫ്​ അറിയിച്ചു. ഗസ്സയിലെ ബുറൈജ്​ ക്യാമ്പിനു സമീപം ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 3 ഫലസ്​തീനികൾ കൊല്ലപ്പെട്ടു. ഇന്‍റലിജൻസ്​ വിഭാഗമായ ഷിൻ ബെത്​ മേധാവി റോണർ ബാറിനെ പുറന്തള്ളാനുള്ള പ്രധാനമന്ത്രി ബിന്യമി​ൻ നെതന്യാഹുവിന്‍റെ നീക്കത്തിനെതിരെ നാളെ മുതൽ വ്യാപക പ്രക്ഷോഭം ആരംഭിക്കാൻ ഇസ്രായേലിലെ വിവിധ കൂട്ടായ്​മകൾ തീരുമാനിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News