അൽശിഫ ആശുപത്രിയിൽനിന്ന് ഒരു മോട്ടോർസൈക്കിൾ കണ്ടെത്തിയെന്ന് ഇസ്രായേൽ സേന

അൽശിഫ ആശുപത്രിക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഇന്ന് ഇസ്രായേൽ നടത്തിയത്.

Update: 2023-11-15 13:57 GMT

ഗസ്സ: ഗസ്സയിലെ അൽശിഫ ആശുപത്രിയിൽനിന്ന് ഒരു മോട്ടോർസൈക്കിൾ കണ്ടെത്തിയെന്ന് ഇസ്രായേൽ സേന. ഓക്ടോബർ ഏഴിന് ഇസ്രായേലിൽ ആക്രമണം നടത്താനും ബന്ദികളെ കൊണ്ടുവരാനും ഹമാസ് ഉപയോഗിച്ച ബൈക്കുകളിൽ ഒന്നാണിതെന്ന് ഇസ്രായേൽ സേന ആരോപിച്ചു. ഹമാസ് ബന്ദികളെ പാർപ്പിച്ചത് ആശുപത്രിക്ക് കീഴിലുള്ള ടണലുകളിലാണെന്ന് ആരോപിച്ചാണ് സൈന്യം ഗസ്സയിലെ ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നത്.

അതേസമയം അൽശിഫ ആശുപത്രിയിൽനിന്ന് ഒന്നും കണ്ടെത്താനാവാതെ ഇസ്രായേൽ സൈന്യം മടങ്ങിയെന്ന് ഗസ്സ സർക്കാരിന്റെ മീഡിയാ ഓഫീസ് അറിയിച്ചു. നുണകളും വ്യാജപ്രചാരണങ്ങളും തെളിയിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടെന്നും ഗസ്സ സർക്കാർ വ്യക്തമാക്കി.

Advertising
Advertising

അൽശിഫ ആശുപത്രിക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഇന്ന് ഇസ്രായേൽ നടത്തിയത്. ആശുപത്രിയിലെ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും സംഭരണശാല ഇസ്രായേൽ തകർത്തു. ഒഴിഞ്ഞുപോകണമെന്ന് ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. എല്ലാ ദിശകളിൽനിന്നും ഇസ്രായേൽ സൈനിക ടാങ്കുകൾ അൽശിഫ ആശുപത്രിയെ വളഞ്ഞിരിക്കുകയാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News