വെസ്റ്റ് ബാങ്കിൽ അമേരിക്കൻ പൗരനെ വധിച്ച് ഇസ്രായേൽ കുടിയേറ്റക്കാർ; അന്വേഷണം ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം

20-കാരനായ സെയ്ഫുല്ല മുസല്ലത്തിന്റെ കൊലപാതകത്തെ ഭീകര പ്രവൃത്തിയെന്നാണ് ട്രംപിന്റെ ദൂതൻ മൈക്ക് ഹക്കബി വിശേഷിപ്പിച്ചത്

Update: 2025-07-16 06:04 GMT

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലി കുടിയേറ്റക്കാരുടെ മർദനമേറ്റ് അമേരിക്കൻ പൗരനായ യുവാവ് കൊല്ലപ്പെട്ടു. 20-കാരനായ  സെയ്ഫുല്ല മുസല്ലത്തിന്റെ കൊലപാതകം അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഭരണകൂടം ഇസ്രായേലിനോട് ആവശ്യപ്പെട്ടു. സംഭവത്തെ 'ഭീകരപ്രവർത്തനം' എന്നാണ് ട്രംപിന്റെ ദൂതൻ മൈക്ക് ഹക്കബി വിശേഷിപ്പിച്ചത്. ഫലസ്തീൻ പട്ടണമായ സിൻജിലിൽ കുടുംബത്തെ സന്ദർശിക്കാൻ പോയ ഫ്ലോറിഡയിൽ ജനിച്ച സെയ്ഫുല്ല മുസല്ലത്തിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ഇസ്രായേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബി പറഞ്ഞു.

Advertising
Advertising

'സെയ്ഫിന് വെറും 20 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ക്രിമിനൽ, തീവ്രവാദ പ്രവൃത്തിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കണം.' ഹക്കബി സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. എന്നാൽ യുവാവിന്റെ കൊലപാതകത്തിൽ വാഷിംഗ്ടൺ സ്വയം അന്വേഷണം ആരംഭിക്കണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ യുഎസ് അംബാസഡർ പിന്തുണച്ചില്ല.

ഫലസ്തീനികൾക്കെതിരായ അതിക്രമങ്ങൾക്ക് ഇസ്രായേൽ തങ്ങളുടെ കുടിയേറ്റക്കാരെയോ സൈനികരെയോ അപൂർവ്വമായി മാത്രമേ ഉത്തരവാദികളാക്കാറുള്ളൂ എന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു. 2022-ന് ശേഷം ഇസ്രായേൽ കൊലപ്പെടുത്തിയ ഒമ്പതാമത്തെ യുഎസ് പൗരനാണ് സൈഫുല്ല മുസല്ലത്ത്. എന്നാൽ ഈ കേസുകളിലൊന്നും തുടർ നടപടികളെടുത്തിട്ടില്ല. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News