ഗസ്സ സിറ്റി പിടിക്കാൻ സർവസന്നാഹങ്ങളുമായി ഇസ്രായേൽ; സബ്‌റ പ്രദേശത്തേക്ക് സൈനിക വാഹനങ്ങളെത്തി

ബന്ദികളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്​തമാക്കി

Update: 2025-08-24 01:39 GMT
Editor : ലിസി. പി | By : Web Desk

ഗസ്സ സിറ്റി: ഗസ്സ സിറ്റി പിടിക്കാൻ സർവസന്നാഹങ്ങളുമായി ഇസ്രായേൽ. ഇതിന്‍റെ ഭാഗമായി കരയുദ്ധം വ്യാപിപ്പിക്കാനുമാണ്​ ഇസ്രായേൽ ലക്ഷ്യമിടുന്നത്. സബ്​റ പ്രദേശത്തേക്ക്​ ഇസ്രായേൽ കവചിത വാഹനങ്ങൾ വന്നെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സെയ്ത്തൂണ്‍ പ്രവിശ്യയോട്​ അടുത്ത സ്ഥലമാണ്​ സബ്​റ. പത്ത്​ ലക്ഷത്തിലേറെ ജനങ്ങൾ പാർക്കുന്ന ഗസ്സ സിറ്റിയിലേക്ക്​ കരയുദ്ധം വ്യാപിക്കുന്നത്​ വൻ ആൾനാശത്തിനാകും വഴിയൊരുക്കുക. ബന്ദികളുടെ ജീവനും ഇതോടെ അപകടത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ പ്രതിപക്ഷവും ബന്ധുക്കളും പ്രതിഷേധം കൂടുതൽ ശക്​തമാക്കി.

Advertising
Advertising

ഇ​സ്രാ​യേ​ൽ ദേ​ശീ​യ സു​ര​ക്ഷാ മ​ന്ത്രി​യും തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വു​മാ​യ ഇ​റ്റാ​മ​ർ ബെ​ൻ ഗ്വി​റി​നെ​യും കു​ടും​ബ​ത്തെ​യും ബ​ന്ദി​മോ​ച​ന പ്ര​ക്ഷോ​ഭ​ക​ർ ത​ട​ഞ്ഞു. യു​ദ്ധം നീ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ന്ദി​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ബെ​ൻ ഗ്വി​റി​നാ​ണെ​ന്ന് പ്ര​ക്ഷോ​ഭ​ക​ർആ​രോ​പി​ച്ചു.

അതിനിടെ, ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 61 ഫ​ല​സ്തീ​നി​ക​ൾ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഇതിൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ട​ത്​ ഭ​ക്ഷ​ണ​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ്. രണ്ട്​ ഇസ്രായേൽ ടാങ്കുകൾ തകർത്തതായി ഹമാസ്​ അറിയിച്ചു. ഗസ്സയിലെ പട്ടിണി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്​ കുഞ്ഞുങ്ങളെയാണെന്ന്​ യുനിസെഫ്​ പറഞ്ഞു. കടുത്ത പ്രതിസന്ധി നേരിടുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശക്​തമായ നടപടി വേണമെന്നും യു.എൻ ഏജൻസി ചൂണ്ടിക്കാട്ടി. പ​ട്ടി​ണി സൃ​ഷ്ടി​ക്കു​ന്ന​ത് ഇ​സ്രാ​യേ​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള യു.​എ​ൻ ഏ​ജ​ൻ​സി ത​ല​വ​ൻ ഫി​ലി​പ്പ് ലാ​സ​റി​നി എ​ക്സി​ൽ കു​റി​ച്ചു.ഗസ്സക്കു പിന്നാലെ വെസ്റ്റ്​ ബാങ്കിലും ഇസ്രായേൽ ​ക്രൂരത തുടരുകയാണ്​.

2023ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ശേ​ഷം വെ​സ്റ്റ് ബാ​ങ്കി​ൽ 210 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 1031 ഫ​ല​സ്തീ​നി​ക​ളാണ്​ കൊല്ലപ്പെട്ടത്​.​ ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്താൻ സാധിക്കാത്തതിനെ തുടർന്ന് ഡച്ച് വിദേശകാര്യമന്ത്രി കാസ്പർ വെൽഡ്കാംപ് പദവി രാജി വെച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News