ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു

തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ

Update: 2026-04-06 09:19 GMT

തെഹ്റാന്‍: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആര്‍ജിസി) ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.

'അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ നടത്തിയ ഭീകരാക്രമണത്തിലാണ്' ഖാദിമി കൊല്ലപ്പെട്ടതെന്ന് ഐആർജിസി പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർണ്ണായക ചുമതലകൾ വഹിച്ചിരുന്ന ഖാദിമി, വിദേശ കടന്നുകയറ്റങ്ങൾ തടയുന്നതിലും സുരക്ഷാ ഏകോപനത്തിലും വലിയ പങ്കുവഹിച്ചിട്ടുള്ള ഉദ്യോഗസ്ഥനായിരുന്നു. 

മേഖലയിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ഇന്റലിജന്‍സ് വിഭാഗം തലവന്റെ കൊലപാതകം. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്.

ഖാദിമിയുടെ മരണത്തിൽ ഇറാൻ സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News