അജ്യാൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും

'യത്തീം' എന്ന ഹൃസ്വചിത്രമാണ് ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒഫീഷ്യൽ എൻട്രി നേടിയത്

Update: 2024-05-22 14:40 GMT
Advertising

കോഴിക്കോട്: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകന്റെ ചിത്രം കൂടി. ചലച്ചിത്ര സംവിധായകനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത 'യത്തീം' എന്ന ഹൃസ്വചിത്രമാണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ അജ്യാൽ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒഫീഷ്യൽ എൻട്രി നേടിയത്.

ഒറ്റ ഷോട്ടിൽ യുദ്ധത്തിന്റെ ഭീകരത വിവരിക്കുന്ന ഈ ഹൃസ്വ ചിത്രം അന്താരാഷ്ട്ര പ്രാധാന്യമുള്ളതും കാലിക പ്രസക്തവുമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സംവിധായകൻ ഷെബി ചൗഘട്ട് തന്നെയാണ് രചനയും നിർവഹിച്ചിട്ടുള്ളത്, നിർമാണം സമീർ മാറഞ്ചേരി. രജീഷ് രാമനാണ് ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റർ-സുജിത് സഹദേവ്.

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള യത്തിം എന്ന ഷോർട്ട് ഫിലിം ഇംഗ്ലീഷിലാണ് ഒരുക്കിയിട്ടുള്ളത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News