സീലിങ് തുളച്ച് വെടിയുണ്ടകള്‍; അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

മറിയത്തിന്‍റെ വീടിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന ആളാണ് വെടിയുതിർത്തത്.

Update: 2021-11-30 07:49 GMT

അമേരിക്കയില്‍ മലയാളി വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ വീട്ടിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ അലബാമ പൊലീസ് അന്വേഷണം ആരംഭിച്ചു.

മറിയം താമസിക്കുന്ന വീടിന്‍റെ മുകളിലത്തെ നിലയിൽ നിന്നാണ് വെടിവെച്ചത്. എന്നാൽ അലബാമ പൊലീസിന് ഇതുവരെ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചില്ല. വീടിന്‍റെ സീലിങ് തുളച്ചെത്തിയ വെടിയുണ്ട മറിയത്തിന്‍റെ ശരീരത്തിൽ തുളച്ചു കയറി മരണം സംഭവിക്കുകയായിരുന്നു. മറിയം ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. തലയ്ക്കാണ് വെടിയേറ്റത്. 

Advertising
Advertising

തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ്. ബോബന്‍ മാത്യു മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്. അലബാമയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്കു കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News