ആരാധകർക്കായി ശംഖുപുഷ്പം കൊണ്ടൊരു 'അർജന്റീന പുട്ട്'; സോഷ്യൽ മീഡിയയിൽ വൈറലായി അമേരിക്കൻ മലയാളിയുടെ വീഡിയോ

ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർക്കായി ശംഖുപുഷ്പം കൊണ്ടൊരു 'അർജന്റീന പുട്ട്'! എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Update: 2026-07-19 11:46 GMT

ഹോട്ടൽ ഉടമകൾ അർജന്റീന ആരാധകരായാൽ എങ്ങനെയിരിക്കും? അമേരിക്കയിലുള്ള ഒരു മലയാളി ഷെഫ് അർജന്റീനയുടെ പതാക നിറത്തിൽ തയാറാക്കിയ പുട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അർജന്റീനയുടെ ജേഴ്സിയുടെയും പതാകയുടെയും നീലയും വെള്ളയും ചേർന്ന നിറങ്ങളാണ് കേരളത്തിന്റെ സ്വന്തം പ്രഭാതഭക്ഷണമായ പുട്ടിന് നൽകിയിരിക്കുന്നത്.

ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ, ഫുട്ബോൾ ലോകം ആവേശത്തിന്റെ കൊടുമുടിയിലാണ്. ലോകമെമ്പാടുമുള്ള ഫുഡ്ബോൾ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്ക് വ്യത്യസ്ത തരത്തിൽ പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് ഈ അർജന്റീനൻ ടച്ച് ശ്രദ്ധേയമായിക്കാെണ്ടിരിക്കുന്നത്.

Advertising
Advertising

techie_chef_gal എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർക്കായി ശംഖുപുഷ്പം കൊണ്ടൊരു 'അർജന്റീന പുട്ട്'! എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ശംഖുപുഷ്പം കൊണ്ട് പുട്ട് തയാറാക്കുന്നതും ഒപ്പം സ്വാദിഷ്ടമായ കറിയും ഒരുകപ്പ് ചൂടുകാപ്പിയും ചേർത്ത് വിളമ്പിയതും കാണാം.

വീഡിയോയ്ക്ക് പിന്നാലെ നിരവധി മലയാളികളുടെ കമന്റുകളാണ് വരുന്നത്. കേരള ഫിഫ വൈബ്സ് എന്നും എല്ലാ മലയാളി യുവാക്കളുടേയും സ്വപ്നം എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. കേരളത്തിൽ ഇത്തരത്തിൽ വേറിട്ട ഫുഡ്ബോൾ ആരാധനകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. അതിനിടെയാണ് അമേരിക്കയിൽ നിന്നും ഇത്തരമൊരു വൈറൽ വീഡിയോ കൂടി വരുന്നത്. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News