തിരിച്ചടി ട്രംപിനും ഇസ്‌ലാമോഫോബിയക്കും; ന്യൂയോർക്കിലെ ആദ്യ മുസ്‌ലിം മേയറായി മംദാനി

തന്റെ പണിപ്പുരയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്തിട്ടും ട്രംപിന്, മംദാനിയെ പരാജയപ്പെടുത്താനായില്ല.

Update: 2025-11-05 03:31 GMT

വാഷിങ്ടണ്‍: അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം സൃഷ്ടിച്ചാണ് ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്ലാമോഫോബിയക്കും ഏറ്റ കനത്ത തിരിച്ചടി കൂടിയാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ മംദാനിയുടെ വിജയം. 

തന്റെ പണിപ്പുരയിലെ ആയുധങ്ങളെല്ലാം പുറത്തെടുത്തിട്ടും ട്രംപിന്, മംദാനിയെ പരാജയപ്പെടുത്താനായില്ല. വോട്ടെടുപ്പ് വേളയില്‍ പോലും ട്രംപ് മംദാനിക്കെതിരെ രംഗത്ത് എത്തി. അദ്ദേഹം ജൂത വിരോധിയാണെന്നും വോട്ട് ചെയ്യരുതെന്നും വോട്ട്  ചെയ്യുന്ന ജൂതന്മാര്‍ മണ്ടന്മാരെന്ന്  പോലും പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ആഹ്വാനങ്ങളും പ്രസ്താവനകളും തള്ളിയാണ് മംദാനി ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്ത് എത്തുന്നത്. 

Advertising
Advertising

ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറെന്ന പ്രത്യേകതയും മംദാനിക്കുണ്ട്. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനിയുടെ അഭിമാനകരമായ നേട്ടം. 

ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രായേലിൻ്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപാടുകളാണ് മംദാനിക്കെതിരെ പ്രവർത്തിക്കാൻ യുഎസ് പ്രസിഡൻ്റ് ട്രംപിനെ പ്രേരിപ്പിച്ചത്. ഗസ്സയിലെ വംശഹത്യക്ക്‌ സഹായം നൽകുന്നതിനെ മംദാനി എതിർത്തിരുന്നു. ന്യൂയോർക്കിൽ എത്തിയാൽ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു.

ട്രംപ്, യുഎസ് ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്‌നമാണെന്നും മംദാനി തിരിച്ചടിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്തുടരുന്ന സൊഹ്റാൻ മംദാനി ജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ട്രംപ് എതിർപ്പുയർത്തിയിരുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News