ബില്‍ഗേറ്റ്സിന്‍റെ കോടികള്‍ മെലിന്‍ഡക്ക്; ദിവസങ്ങള്‍ക്കിടെ മാറ്റിയത് 200 കോടി ഡോളര്‍

ബില്‍ഗേറ്റ്‌സ് സ്ഥാപിച്ച ഹോള്‍ഡിംഗ് കമ്പനിയായ കാസ്‌കേഡ് ഇന്‍വെസ്റ്റ്‌മെന്റിലെ രണ്ട് കമ്പനികളുടെ ഓഹരികള്‍ മെലിന്‍ഡയുടെ പേരിലേക്ക് മാറ്റി

Update: 2021-05-07 06:24 GMT

27 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സും വേര്‍പിരിയാന്‍ തീരുമാനിച്ചത് ലോകത്താകെ ഞെട്ടിച്ചിരുന്നു. സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുന്നു ഇരുവരും. ശതകോടീശ്വരന്‍ കൂടിയായ ബില്‍ഗേറ്റ്സുമായി വിവാഹമോചനം നേടുന്നതിനെ തുടര്‍ന്ന് മെലിന്‍ഡക്ക് ലഭിക്കുന്ന സമ്പത്തിനെ കുറിച്ചുള്ള കണക്ക്കൂട്ടലിലാണ് വിദേശ മാധ്യമങ്ങള്‍

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ 200 കോടി ഡോളറാണ് മെലിന്‍ഡയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുന്നത്. ബില്‍ഗേറ്റ്‌സ് സ്ഥാപിച്ച ഹോള്‍ഡിംഗ് കമ്പനിയായ കാസ്‌കേഡ് ഇന്‍വെസ്റ്റ്‌മെന്‍റിലെ രണ്ട് കമ്പനികളുടെ ഓഹരികള്‍ മെലിന്‍ഡയുടെ പേരിലേക്ക് മാറ്റി. രണ്ട് മെക്‌സിക്കന്‍ കമ്പനികളിലെ ഷെയറുകള്‍ 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ബില്‍ ഗേറ്റ്സ് പ്രഖ്യാപിച്ച മെയ് മൂന്നിനു തന്നെ മാറ്റിയിരുന്നു.

65 കാരനായ ബില്‍ ഗേറ്റ്‌സിന് 144.2 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുണ്ടെന്നാണ് ബ്ലൂംബെര്‍ഗ് സൂചിക അനുസരിച്ചുള്ള കണക്ക്. ആഗോളതലത്തില്‍ വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബില്‍ ആന്‍റ് മെലിന്‍ഡ ഗേറ്റസ് ഫൗണ്ടേഷന്‍ നടത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും 50 ബില്യണ്‍ ഡോളറിന്‍റെ സഹായമാണ് ഫൗണ്ടേഷന്‍ നല്‍കിയത്.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News