ഓൺലൈനിൽ പരിചയപ്പെട്ടു; 5000 കിലോമീറ്റർ സഞ്ചരിച്ച് കാണാനെത്തിയ യുവതിയെ കൊന്ന് കടലിൽതാഴ്ത്തി കാമുകൻ

ഹുച്ചാവോ ബീച്ചിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് ബ്ലാൻക അരേലാനോയുടെ മൃതദേഹം കണ്ടെത്തിയത്

Update: 2022-11-25 12:33 GMT
Editor : afsal137 | By : Web Desk

കാമുകനെ കാണാൻ 5000 കിലോമീറ്റർ സഞ്ചരിച്ച് പെറുവിലെത്തിയ കാമുകിക്ക് ദാരുണാന്ത്യം. 51 കാരിയായ ബ്ലാൻക അരേലാനോയെ 37 കാരനായ ജുവാൻ പാബ്ലോ ജീസസ് വില്ലഫ്യൂർട്ടെ എന്ന കാമുകൻ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കാമുകൻ യുവതിയുടെ അവയവങ്ങൾ വെട്ടിമാറ്റിയതായി ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ഹുച്ചാവോ ബീച്ചിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് ബ്ലാൻക അരേലാനോയുടെ വെള്ളത്തിൽ പൊങ്ങിക്കിടന്നിരുന്ന വികൃതമാക്കിയ മൃതദേഹം കണ്ടെത്തിയത്.

ജൂലൈ അവസാനം താൻ ലിമയിലേക്ക് ഒരു യാത്ര പോകുമെന്ന് ബ്ലാങ്ക അരെല്ലാനോ തന്റെ കുടുംബത്തെ അറിയിച്ചിരുന്നു. താൻ കാമുകനൊപ്പം സുഖമായി കഴിയുകയാണെന്നും യുവതി കുടുംബത്തെ അറിയിച്ചു. എന്നാൽ നവംബർ ഏഴോടെ കുടുംബത്തിന് ബ്ലാൻകയുമായി ബന്ധപ്പെടാൻ സാധിച്ചില്ല. ബ്ലാൻകയെക്കുറിച്ച് കാമുകനോട് മരുമകൾ അന്വേഷിച്ചെങ്കിലും അവർ മെക്‌സികോയിലേക്ക് മടങ്ങി എന്നായിരുന്നു മറുപടി.

Advertising
Advertising

രണ്ടാഴ്ചയ്ക്ക് ശേഷം ബ്ലാങ്കയെ കണ്ടെത്തുന്നതിനുള്ള സഹായത്തിനായി അവളുടെ മരുമകൾ ട്വിറ്ററിൽ അഭ്യർത്ഥന നടത്തി. ഈ അഭ്യർത്ഥനയാണ് ബ്ലാൻക എവിടെയാണെന്നറിയാൻ പൊലീസിനെ പ്രേരിപ്പിച്ചത്. 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഒരാളെ കണ്ടെത്താൻ ഇന്ന് ഞാൻ നിങ്ങളുടെ പിന്തുണ തേടുകയാണെന്ന് കാർല ട്വിറ്ററിൽ കുറിച്ചു.

പീന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറം ലോകം അറിയുന്നത്. യുവതിയെ കാമുകൻ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News