കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചുനല്‍കി; അമ്മ അറസ്റ്റില്‍

ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2023-08-08 11:08 GMT

പ്രതീകാത്മക ചിത്രം

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചുനല്‍കി. ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോസ് ഏഞ്ചൽസിൽ നിന്ന് 55 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം. 37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്. യുവതിക്കെതിരെ കേസെടുത്തതായി സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു. ഹോനെസ്റ്റി റിയാൽട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിയില്‍ മദ്യം നിറച്ച് നല്‍കിയത്.

കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.കുട്ടിയെ അപായപ്പെടുത്തിയതിന് ഡി ലാ ടോറെയെ അറസ്റ്റ് ചെയ്യുകയും വെസ്റ്റ് വാലി ഡിറ്റൻഷൻ സെന്‍ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ചൊവ്വാഴ്ച യുവതിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News