Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറസ്റ്റ് ചെയ്യുന്നതായി സൃഷ്ടിച്ച എ ഐ വീഡിയോ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ദ ട്രൂത്ത് സോഷ്യലിലൂടെയാണ് തിങ്കളാഴ്ച ട്രംപ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ ആരംഭിക്കുന്നത് 'ആരും പ്രത്യേകിച്ച് പ്രസിഡന്റും നിയമത്തിന് അതീതനല്ല'എന്ന് ഒബാമ പറയുന്നതോടെയാണ്. തുടര്‍ന്ന് ആരും നിയമത്തിന് അതീതരല്ല എന്ന് നിരവധി യുഎസ് രാഷ്ട്രീയ നേതാക്കക്കള്‍ പറയുന്നത് വിഡിയോയില്‍ കാണാം. ട്രംപും ഒബാമയും പ്രസിഡന്റിന്റെ ഓഫീസിലിരിക്കുന്നതും രണ്ട് എഫ്ബി ഐ ഏജന്റുമാര്‍ ഒബാമയെ വിലങ്ങുവെക്കുന്നതുമായ ഒരു എഐ നിര്‍മിത വീഡിയോയിലേക്കാണ് പിന്നീട് ദൃശ്യം മാറുന്നത്. ട്രംപ് ചിരിച്ചുകൊണ്ട് അത് കണ്ട് ഇരിക്കുന്നതും വിഡിയോയില്‍ ഉണ്ട്.
ജയിലിനുള്ളില്‍, തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒബാമ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് വ്യാജ എഐ നിര്‍മിത വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ വീഡിയോ വ്യാജമാണെന്ന മുന്നറിയിപ്പ് ട്രംപ് നല്‍കിയിട്ടില്ല. ട്രംപിന്റെ ഈ നടപടിയെ അപലപിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വളരെ നിരുത്തരവാദിയായ വ്യക്തിയെന്ന് അവര്‍ ട്രംപിനെ വിശേഷിപ്പിച്ചു.
ജയിലിനുള്ളില്‍, തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒബാമ നില്‍ക്കുന്ന ദൃശ്യത്തോടെയാണ് എഐ വീഡിയോ അവസാനിക്കുന്നത്. വീഡിയോ വ്യാജമാണെന്ന മുന്നറിയിപ്പ് ട്രംപ് നല്‍കിയിട്ടില്ല. ഈ നടപടിയെ ട്രംപിന്റെ വിമര്‍ശകര്‍ അപലപിച്ചു. വളരെ നിരുത്തരവാദിയായ വ്യക്തിയെന്ന് അവര്‍ ട്രംപിനെ വിശേഷിപ്പിക്കുകയും ചെയ്തു.
ഒബാമയ്ക്കെതിരെ തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം ഉയര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് എഐ വിഡിയോ പ്രചരിപ്പിച്ചത്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം തടയുന്നതിനായി 2016-ലെ തിരഞ്ഞെടുപ്പിന് ശേഷം ഒബാമ ട്രംപ്-റഷ്യ ഒത്തുകളി കെട്ടിച്ചമച്ചതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് വെള്ളിയാഴ്ച യുഎസ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തുള്‍സി ഗബാര്‍ഡ് വെളിപ്പെടുത്തിയിരുന്നു. മുന്‍ ഒബാമ ഭരണകൂടത്തെ വിചാരണ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.