നിക്ഷേപ പോർട്ട്‌ഫോളിയോയിൽ നിന്ന് ആറ് ഇസ്രായേലി കമ്പനികളെ ഒഴിവാക്കി നോർവീജിയൻ വെൽത്ത് ഫണ്ട്

ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ട് ആണ് നോർവീജിയൻ വെൽത്ത് ഫണ്ട്

Update: 2025-08-19 09:11 GMT

ഓസ്‌ലോ: ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ട് ആയ നോർവീജിയൻ വെൽത്ത് ഫണ്ട് ആറ് ഇസ്രായേലി കമ്പനികളെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതായി തിങ്കളാഴ്ച അറിയിച്ചു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിഗതികൾ കാരണം ഇസ്രായേലിലെ ചില നിക്ഷേപങ്ങളിൽ നിന്ന് ഫണ്ട് പിന്മാറിയതായും വിശദീകരിച്ചു.

ഇസ്രായേൽ കമ്പനികളുടെ നിക്ഷേപങ്ങൾ സ്ഥാപിതമായ ധാർമിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ മൂന്ന് മാസത്തിലും ഇസ്രായേൽ കമ്പനികളെ വിലയിരുത്തുന്നത് തുടരുമെന്ന് സോവറിൻ വെൽത്ത് ഫണ്ടിന്റെ മേൽനോട്ടം വഹിക്കുന്ന എത്തിക്സ് കമ്മിറ്റി അറിയിച്ചു. പിൻവലിക്കൽ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ കമ്പനികളുടെ പേരുകൾ പ്രഖ്യാപിക്കുമെന്ന് നോർവീജിയൻ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഓഹരി വിൽപ്പന ഇപ്പോഴും തുടരുകയാണെന്നും ഈ പ്രക്രിയ അവസാനിക്കുന്നതുവരെ കമ്പനികളുടെ പേര് വെളിപ്പെടുത്തില്ലെന്നും മന്ത്രാലയം അറിയിച്ചു.

Advertising
Advertising

2025 ആഗസ്റ്റ് 12-ന് സോവറിൻ വെൽത്ത് ഫണ്ടിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ആയ ട്രോണ്ട് ഗ്രാൻഡെ ഒരു പത്രസമ്മേളനത്തിൽ ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സ്ഥിതിഗതികൾ കണക്കിലെടുത്ത് നിക്ഷേപങ്ങളുടെ തുടർച്ചയായ അവലോകനത്തിന്റെ ഭാഗമായി ഇസ്രായേലി കമ്പനികളിൽ നിന്ന് ഓഹരികൾ വിറ്റഴിച്ചേക്കുമെന്ന് പറഞ്ഞിരുന്നു. ഇസ്രായേലിലെ തങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്ന അസറ്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ട് പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News