ജനകീയ വിപ്ലവം; ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെ 13 ന് രാജിവെക്കുമെന്ന് സൂചന

ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. അതുവരെ സ്പീക്കർ അജിത് രജപക്‌സെ ആക്ടിങ് പ്രസിഡന്റായി കാവൽ ഗവൺമെൻറ്

Update: 2022-07-09 17:37 GMT
Advertising

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ജനകീയ പ്രതിഷേധം അലയടിച്ചുയർന്നതോടെ  പ്രസിഡൻറ് ഗോതബയ രജപക്‌സെ  ഈ മാസം 13 ന് രാജിവെക്കുമെന്ന് സൂചന. സർവകക്ഷി യോഗത്തിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയെന്നാണ് പുറത്തുവരുന്ന സൂചന. അതുകൊണ്ടു തന്നെ ജനങ്ങളുടെ പ്രതിഷേധം ഇനിയും തുടരാനാണ് സാധ്യത.

. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ നേരത്തെ രാജിവെച്ചിരുന്നു. രാജ്യത്ത്‌ ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. അതുവരെ സ്പീക്കർ അജിത് രജപക്‌സെ ആക്ടിങ് പ്രസിഡന്റായി കാവൽ ഗവൺമെൻറ് വരും. ഈ ഗവൺമെൻറിന് കീഴിലാണ് തെരഞ്ഞെടുപ്പ് നടക്കുക. സർവകക്ഷി യോഗത്തിലാണ് സ്പീക്കറെ കാവൽ ഗവൺമെൻറിനെ നയിക്കാൻ തിരഞ്ഞെടുത്തത്.

പ്രസിഡൻറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ ഗോതബായയുടെ ഔദ്യോഗിക വസതി കയ്യേറുകയും ചെയ്തിരുന്നു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകർ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. പ്രതിഷേധക്കാർ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ കെട്ടിടത്തിൽ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം. ഗോതബായ രജപക്‌സെ രാജ്യം വിട്ടതായും റിപ്പോർട്ടുകളുണ്ട്.

ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചത്. സർവ്വകക്ഷി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജിവച്ചത്. പ്രക്ഷോഭകാരികൾ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി അടിയന്തര സർവകക്ഷി യോഗം വിളിച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വിക്രമസിംഗെയും രാജിവയ്ക്കണമെന്നും സ്പീക്കർ താത്ക്കാലിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിന് പിന്നാലെ, ദേശീയ സർക്കാർ രൂപീകരിക്കാൻ വേണ്ടി യോഗത്തിൽ പങ്കെടുത്തവരുടെ അഭിപ്രായം മാനിച്ച് താൻ രാജിവയ്ക്കുകയാണെന്ന് വിക്രമസിംഗെ ട്വിറ്ററിൽ കുറിച്ചു

രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകർ തീവച്ചു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹനങ്ങൾ നശിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ''പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയിൽ പ്രതിഷേധക്കാർ അതിക്രമിച്ച് കയറി തീയിടുകയായിരുന്നുവെന്ന്'' ലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News