ഗസ്സ വംശഹത്യക്കെതിരെ തെരുവിലിറങ്ങൂ; ആഹ്വാനവുമായി പെപ് ഗ്വാർഡിയോള

ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന റാലിയിൽ തെരുവിലിറങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രമുഖ സ്പാനിഷ് പരിശീലകൻ പെപ് ഗ്വാർഡിയോള

Update: 2025-10-04 12:14 GMT

പെപ് ഗ്വാർഡിയോള | Photo: CNN

ബാഴ്‌സലോണ: ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ സ്പെയിനിലെ ബാഴ്‌സലോണയിൽ നടക്കുന്ന റാലിയിൽ തെരുവിലിറങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ട് പ്രമുഖ സ്പാനിഷ് പരിശീലകൻ പെപ് ഗ്വാർഡിയോള. ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധങ്ങളുയരുമ്പോഴും ഭരണകൂടങ്ങൾ പ്രകടിപ്പിക്കുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ആഹ്വാനം ചെയ്തിരിക്കുന്നത്.

Advertising
Advertising

നേരത്തെയും പെപ് ഗ്വാർഡിയോള ഗസ്സയിലെ ഫലസ്തീനികൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സർവകലാശാല ഓണററി ബിരുദം നേടി ആദരിച്ചപ്പോൾ സദസിനെ അഭിസംബോധന ചെയ്യവേ ഗസ്സയുടെ അനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നതിന് പകരം ലോകത്തോട് സംസാരിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.

'ആയിരക്കണക്കിന് കുട്ടികൾ ഇതിനകം മരിച്ചു കഴിഞ്ഞു. ഇനിയും നിരവധി പേർ മരിച്ചേക്കാം. ഗസ്സ തകർന്നു കഴിഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ജനക്കൂട്ടം ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയാണിവിടെ.' പെപ് പറഞ്ഞു. നിലവിൽ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനാണ് പെപ്. മുൻ ബാഴ്‌സലോണ പരിശീലകൻ കൂടിയായ പെപ് രാഷ്ട്രീയ വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്.





Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News