ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് 17 മരണം

ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലയില്‍ പറ്റികുല്‍ ഇന്‍ സുലു പ്രവിശ്യയിലാണ് അപകടം നടന്നത്.

Update: 2021-07-04 07:22 GMT

ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. സി-130 എന്ന വിമാനമാണ് തകര്‍ന്നത്. 92 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 17 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധമന്ത്രി ഡെല്‍ഫിന്‍ ലോറന്‍സാന പറഞ്ഞു.

ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലയില്‍ പറ്റികുല്‍ ഇന്‍ സുലു പ്രവിശ്യയിലാണ് അപകടം നടന്നത്. ഈ മേഖലയില്‍ അബൂസയ്യാഫ് തീവ്രവാദികളുമായി ഏറെ നാളായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News