'ഭീകരവാദത്തിനെതിരായ നടപടികളിൽ ഇരട്ടത്താപ്പ് പാടില്ല'; ഷാങ് ഹായ് ഉച്ചകോടിയില്‍ മോദി

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി

Update: 2025-09-01 07:51 GMT
Editor : ലിസി. പി | By : Web Desk

ബീജിങ്: ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയിൽ ഷാങ് ഹായ് ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.പഹൽഗാം ഭീകരാക്രമണം പരാമർശിച്ച മോദി ഭീകരവാദത്തിനെതിരായ നടപടികളിൽ ഇരട്ടത്താപ്പ് പാടില്ലെന്നും പറഞ്ഞു. ഉച്ചകോടിയ്ക്ക് മുന്‍പായി മോദിയും റഷ്യൻ പ്രസിഡന്‍റ്  വ്ളാദിമിര്‍ പുടിനും ചൈനിസ് പ്രസിഡന്റും സൗഹൃദം പങ്കുവെച്ചു.

വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രാദേശിക സഹകരണം വളർത്തുന്നതിനുള്ള ഇന്ത്യയുടെ സമീപനം മോദി വിശദീകരിച്ചു. ഇന്നലെ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങുമായി നടന്ന ചർച്ചയിൽ ഉദയകക്ഷി ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനുള്ള ചർച്ചകൾ വിജയകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയിരുന്നു.

ഷാങ് ഹയ് ഉച്ചകോടിക്ക് എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർപുടിനുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്ക ഏർപ്പെടുത്തിയ അധിക തീവയ്ക്കെതിരെ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കുകയാണ് ഇന്ത്യ.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News