'താജ്മഹലിനു മുന്നിൽനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യരുത്': മേഗന് ഹാരി രാജകുമാരന്റെ ഉപദേശം

2017ല്‍ മേഗൻ നടത്തിയ ഇന്ത്യാ സന്ദർശനത്തിനിടെയായിരുന്നു സംഭവം

Update: 2023-01-11 14:42 GMT
Editor : Shaheer | By : Web Desk
Advertising

ലണ്ടൻ: ഏറെ കോളിളക്കം സൃഷ്ടിച്ചാണ് ഹാരി രാജകുമാരന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരം 'സ്‌പെയർ' കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. ബ്രിട്ടീഷ് രാജകുടുംബവുമായും അന്താരാഷ്ട്ര രാഷ്ട്രീയവുമായും ബന്ധപ്പെട്ടുള്ള നിരവധി വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്. പുസ്തകത്തിന്റെ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ.

അഞ്ചു വർഷം മുൻപ് ഭാര്യ മേഗൻ മാർക്കൽ നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെ ഹാരി നൽകിയ ഉപദേശത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ആഗ്രയിലെ താജ് മഹലിനു മുന്നിൽനിന്ന് ഫോട്ടോ പകർത്തരുതെന്നായിരുന്നു ഹാരിയുടെ ഉപദേശം. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തന്റെ അമ്മ ഡയാനയെ അനുകരിക്കുകയാണ് മേഗനെന്ന ചർച്ചകൾ തടയാനായിരുന്നു ഹാരിയുടെ ഇടപെടലെന്നാണ് വിശദീകരണം. നേരത്തെ 1992ൽ ഡയാന നടത്തിയ ഇന്ത്യൻ സന്ദർശനത്തിനിടെ താജ്മഹലിനു മുന്നിൽനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ഇത് അനുകരിച്ചാണ് മേഗന്റെയും ഫോട്ടോപോസിങ് എന്നു പറയാതിരിക്കാനായിരുന്നു ഹാരി രാജകുമാരന്റ ഉപദേശം.

'അവിടെനിന്ന് എന്റെ അമ്മ ഫോട്ടോ എടുത്തിരുന്നു. അത് ഏറെ ജനപ്രിയമാകുകയും ചെയ്തു. മേഗൻ എന്റെ അമ്മയെ അനുകരിക്കുകയാണെന്ന് ആളുകൾ ചിന്തിക്കരുതെന്നുണ്ടായിരുന്നു. ഈ ഫോട്ടോയെക്കുറിച്ച് മേഗനു വിവരമുണ്ടായിരുന്നില്ല. അവൾ അമ്പരന്നു നിൽക്കുകയായിരുന്നു. അതെനിക്ക് ഇഷ്ടമായി.'-ഹാരി ഓർമക്കുറിപ്പിൽ വെളിപ്പെടുത്തി.

2017ലാണ് മേഗൻ ഇന്ത്യ സന്ദർശിച്ചത്. എൻ.ജി.ഒ ആയ 'വേൾഡ് വിഷനി'ന്റെ ദൗത്യവുമായായിരുന്നു സന്ദർശനം. ആർത്തവ സംബന്ധമായ ആരോഗ്യം, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ സന്ദേശങ്ങളുയർത്തിയായിരുന്നു 'വേൾഡ് വിഷൻ' പര്യടനം.

Summary: Prince Harry once requested his wife Meghan Markle not to have her picture taken at Taj Mahal

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News