ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 53 പേര്‍

കരയുദ്ധം ആരംഭിക്കുന്നതോടെ ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന വിലയിരുത്തലിലാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോഗം

Update: 2025-09-15 02:36 GMT
Editor : Jaisy Thomas | By : Web Desk

തെൽ അവിവ്: ഗസ്സ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. കൂടുതൽ കെട്ടിടങ്ങൾ തകർത്തും ആയിരങ്ങളെ പുറന്തള്ളിയും ഇസ്രായേൽ ക്രൂരത തുടരുന്നു. ഇന്നലെ മാത്രം 53 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കരയുദ്ധം ആരംഭിക്കുന്നതോടെ ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്ന വിലയിരുത്തലിലാണ് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭായോഗം. അതേസമയം യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി മാർകോ റൂബിയോ ഇസ്രായേലിലെത്തി.

കൊടും ക്രൂ​​ര​​ത തു​​ട​​രു​​ന്ന ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ ഞാ​​യ​​റാ​​ഴ്ച പ​​ക​​ൽ മാ​​ത്രം കൊല്ലപ്പെട്ടത്​ 53 പേരാണ്. ഗ​​സ്സ സി​​റ്റി​​യി​​ലാ​​ണ് ഏ​​റ്റ​​വും ഭീ​​തി​​തമാ​​യ ആ​​ക്ര​​മ​​ണം തു​​ട​​രു​​ന്ന​​ത്. ഇ​​വി​​ടെ നി​​ര​​വ​​ധി കെ​​ട്ടി​​ട​​ങ്ങ​​ൾ ത​​ക​​ർ​​ക്കു​​ന്ന​​ നടപടിയിലാണ്​ ഇസ്രായേൽ.ബഹുനില കെട്ടിടങ്ങൾ ഉൾപ്പടെ 16 താമസ കേന്ദ്രങ്ങളാണ്​ ഇന്നലെ മത്രം ബോംബിട്ട്​ തകർത്തത്​. ല​​ക്ഷ​​ങ്ങ​​ൾ ഇ​​പ്പോ​​ഴേ തി​​ങ്ങി​​ക്ക​​ഴി​​യു​​ന്ന മ​​വാ​​സി​​യി​​ലേ​​ക്കുള്ള ഫലസ്​തീനികളുടെ കൂ​​ട്ട പ​​ലാ​​യ​​നം തു​​ട​​രു​​ക​​യാ​​ണ്. ഇ​സ്രയേലിന്‍റെ ഗസ്സ പദ്ധതി ചർച്ചചെയ്യാൻ യുഎസ്​ സ്റ്റേറ്റ്​ സക്രട്ടറി മാര്‍കോ റൂബിയ തെൽ അവീവിൽ എത്തി. ഇന്നലെ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പം ജറൂസലമിലെ വെസ്റ്റേൺ മതിലിൽ നടന്ന പ്രാർഥനാ ചടങ്ങിലും മാർകോ റൂബിയോ സംബന്​ധിച്ചു.

Advertising
Advertising

ഗസ്സ സിറ്റിയിൽ കരയാക്രമണം ആരംഭിക്കുന്നതു സംബന്​ധിച്ച്​ ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ ഇന്നലെ ചർച്ച ചെയ്തു. ആക്രമണം ചിലപ്പോൾ കൂടുതൽ മാസങ്ങൾ നീ​ണ്ടേക്കുമെന്നും ബന്ദികളുടെ ജീവൻ അപകടത്തിലാകുമെന്നും യോഗം വിലയിരുത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ​ വെ​​സ്റ്റ് ബാ​​ങ്കി​​ലും ഇസ്രായേൽ ഭീ​​ക​​ര​​ത തു​​ട​​രു​​കയാണ്​. ഫ​​ല​​സ്തീ​​നി ഓ​​സ്ക​​ർ ജേ​​താ​​വാ​​യ ബാ​​സി​​ൽ അ​​ദ്റ​​യു​​ടെ വീ​​ട്ടി​​ൽ ഇ​​സ്രാ​​യേ​​ൽ സേ​​ന റെ​​യ്ഡ് ന​​ട​​ത്തി. അതിനിടെ ഖത്തറിൽ നടന്ന ആക്രമണത്തോടെ ഇസ്രായേലുമായി സൗഹൃദത്തിലുള്ള അറബ്​ രാജ്യങ്ങൾ നിലപാട്​ കടുപ്പിച്ചത്​ ഇസ്രയേലിന്​ വൻതിരിച്ചടിയായി. ഏതാനും അറബ്​ രാജ്യങ്ങളുമായി രൂപപ്പെടുത്തിയ പാലം തകരാതെ നോക്കാമെന്ന് പ്രസിഡന്‍റ്​ ഐസക്​ ഹെർസോഗ്​ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News