93-ാം വയസിൽ റൂപർട്ട് മർഡോക്കിന് അഞ്ചാം വിവാഹം; വധു 67-കാരി

എലീന സുക്കോവയുടെ രണ്ടാം വിവാഹമാണിത്

Update: 2024-06-03 05:59 GMT
Editor : ലിസി. പി | By : Web Desk

വാഷിങ്ടൺ: വ്യവസായിയും മാധ്യമ മുതലാളിയുമായ റൂപർട്ട് മർഡോക്ക് അഞ്ചാമതും വിവാഹിതമായി. 93-ാം വയസിലാണ് അഞ്ചാം വിവാഹമെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. റിട്ട.മോളിക്യൂലാർ ബയോളജിസ്റ്റായ 67 കാരി എലീന സുക്കോവയാണ് വധു. ശനിയാഴ്ച ലോസ് ഏഞ്ചൽസിലെ ബെൽ എയറിലെ മൊറാഗ മുന്തിരിത്തോട്ടം എസ്റ്റേറ്റിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. എലീന സുക്കോവയുടെ രണ്ടാം വിവാഹമാണ്. ശതകോടീശ്വരനായ അലക്‌സാണ്ടര് സുക്കോവായിരുന്നു ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ദഷ സുക്കോവ (42) എന്ന ഒരു മകളുണ്ട്.

മാർഡോക്കിന്റെ മൂന്നാം ഭാര്യ ഒരുക്കിയ കുടുംബവിരുന്നിൽ വെച്ചാണ് മാർഡോക് സുക്കോവോയെ ആദ്യമായി കണ്ടതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു. 1952-ൽ, തന്റെ ജന്മനാടായ ഓസ്ട്രേലിയയിൽപിതാവിൽ നിന്ന് പാരമ്പര്യമായാണ് മാർഡോക്കിന് പത്രത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്. വർഷങ്ങൾക്ക് ശേഷം ടൈംസ് ഓഫ് ലണ്ടൻ, ദി വാൾ സ്ട്രീറ്റ് ജേർണൽ തുടങ്ങിയ ശ്രദ്ധേയമായ പത്രങ്ങളുടെ ഉടമസ്ഥാവകാശം ഉൾപ്പെടെ അദ്ദേഹം സ്വന്തമാക്കി.1996-ൽ സ്ഥാപിച്ച ഫോക്സ് ന്യൂസ് ചാനൽ ടെലിവിഷൻ രംഗത്തെ നിർണായക ചുവടുവെപ്പായിരുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ഏകദേശം 1890 കോടി യു.എസ് ഡോളറിന്റെ ആസ്തി റൂപർട്ട് മർഡോക്കിനുള്ളത്.

1956 ൽ എയർഹോസ്റ്റസായ പട്രീഷ്യ ബുക്കറെയാണ് റൂപർട്ട് ആദ്യം വിവാഹം ചെയ്തത്. 1960 ൽ ഇരുവരും വിവാഹമോചിതരായി.തുടർന്ന് മാധ്യമ പ്രവർത്തകയായ അന്ന ടൊർവിനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം 1999 ൽ അവസാനിപ്പിച്ചു. പിന്നീട് വെൻഡി ഡെംഗിനെ വിവാഹം ചെയ്‌തെങ്കിലും 2013 ൽ ഇരുവരും വിവാഹമോചിതരായി. 2016ലാണ് മോഡൽ ജെറി ഹാളിനെ വിവാഹം ചെയ്തത്. 2021 ൽ ഈ ബന്ധവും വേർപിരിയുകയായിരുന്നു. 93 കാരനായ ഇദ്ദേഹത്തിന് ആറ് മക്കളുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News