ചീറ്റയ്ക്കൊപ്പം സെല്‍ഫി; കുറച്ചു ഓവറായില്ലേ എന്ന് സോഷ്യല്‍മീഡിയ

വാഹനത്തില്‍ ചാടിക്കയറിയ ചീറ്റക്കൊപ്പമുള്ള സെല്‍ഫിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്

Update: 2022-09-26 06:07 GMT

ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷം നമീബിയയില്‍ നിന്നും ഇന്ത്യയില്‍ ചീറ്റപ്പുലികളെത്തിയത് വാര്‍ത്തയായിരുന്നു. സോഷ്യല്‍മീഡിയയിലെ ചൂടേറിയ ചര്‍ച്ചകളിലൊന്നായിരുന്നു ചീറ്റകള്‍. ഇപ്പോഴിതാ മറ്റൊരു ചീറ്റയിലേക്ക് നെറ്റിസണ്‍സിന്‍റെ ശ്രദ്ധ തിരിഞ്ഞിരിക്കുകയാണ്. വാഹനത്തില്‍ ചാടിക്കയറിയ ചീറ്റക്കൊപ്പമുള്ള സെല്‍ഫിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്നുള്ളതാണ് ദൃശ്യം. 

ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ക്ലെമന്‍റ് ബെന്‍ ആണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. വിനോദസഞ്ചാരികള്‍ യാത്ര ചെയ്യുന്ന ഒരു വാഹനത്തിലേക്ക് ചീറ്റ നടന്നടുക്കുന്നതാണ് വീഡിയോയുടെ തുടക്കം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചീറ്റ കാറിന്‍റെ മുകളിലേക്ക് ചാടിക്കയറി. വാഹനത്തിന്‍റെ സൺറൂഫിലേക്ക് കയറിയ ചീറ്റ അവിടെ ഇരുന്ന് വിശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ചീറ്റയെ കണ്ട് വിനോദസഞ്ചാരികള്‍ പേടിച്ചുവിറയ്ക്കുന്നുണ്ടെങ്കിലും ഗെയ്ഡിന് ഒരു കൂസലുമുണ്ടായിരുന്നില്ല. ചീറ്റയുടെ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. സഞ്ചാരികളുടെ പേടി മാറ്റാനായി ചീറ്റക്കൊപ്പം ഒരു സെല്‍ഫിയും ഗെയ്ഡ് എടുക്കുന്നുണ്ട്. ഇതു കണ്ട് സഞ്ചാരികള്‍ ചിരിക്കുന്നതും കാണാം. ചിലര്‍ ഗെയ്ഡിന്‍റെ ധൈര്യത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റു ചിലര്‍ കുറച്ചു ഓവറായിപ്പോയെന്നാണ് അഭിപ്രായപ്പെട്ടത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News