സാന്റിയാഗോ നടക്കുകയാണ്; ഫിഫ ലോകകപ്പ് കാണാനായി

സ്പെയിനിലെ ഖത്തര്‍ സ്ഥാനപതി അബ്ദുല്ല ബിന്‍ ഇബ്രാഹിം അല്‍ ഹമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സാന്റിയാഗോ യാത്ര ആരംഭിച്ചത്

Update: 2022-01-13 09:44 GMT
Advertising

സ്പാനിഷ് സാഹസിക യാത്രികന്‍ സാന്റിയാഗോ സാന്‍ചെസ് നടക്കുകയാണ്. ഈ വര്‍ഷം ഖത്തറില്‍ വച്ച് നടക്കുന്ന ലോകകപ്പ് കാണാനായി. സ്‌പെയിനില്‍ നിന്നും ഖത്തറിലേക്കാണ് കാല്‍നടയായി യാത്ര തുടങ്ങിയത്.

സ്പെയിനിലെ ഖത്തര്‍ സ്ഥാനപതി അബ്ദുല്ല ബിന്‍ ഇബ്രാഹിം അല്‍ ഹമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സാന്റിയാഗോ യാത്ര ആരംഭിച്ചത്. അല്‍ ഹമര്‍ സാന്റിയാഗോയ്ക്ക് യാത്രാ മംഗളങ്ങള്‍ നേരുന്ന ചിത്രങ്ങള്‍ സ്പെയിനിലെ ഖത്തര്‍ എംബസി ട്വിറ്ററില്‍ പങ്കുവെച്ചു.

El Embajador de Qatar, Abdalla Al-Hamar ha recibido hoy a Santiago Sánchez para desearle suerte en su largo camino andando desde Madrid hasta Qatar pic.twitter.com/4WF6hWZqkQ

ഏകദേശം 11 മാസങ്ങള്‍ നീണ്ട യാത്ര വേണ്ടിവരുമെന്നാണ് പ്രതീക്ഷ. 6800 കിലോമീറ്റര്‍ ദൂരം നടക്കേണ്ടതുണ്ട്. മാഡ്രിഡിലെ സാന്‍ സെബാസ്റ്റിയന്‍ ഡി ലോസ് റിയെസിലെ മാറ്റിപനോനെറ സ്റ്റേഡിയത്തില്‍ നിന്ന് ശനിയാഴ്ചയാണ് സാന്റിയാഗോ യാത്ര തുടങ്ങിയത്. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News