വെള്ളമെന്ന് കരുതി സാനിറ്റൈർ കുടിച്ച വനിത കായിക താരങ്ങൾ ആശുപത്രിയിൽ; അന്വേഷണം പ്രഖ്യാപിച്ചു

ജപ്പാനിലെ സെൻട്രൽ യമനാഷി പ്രിഫെക്ചറിലാണ് സംഭവം

Update: 2022-05-10 10:38 GMT
Editor : ലിസി. പി | By : Web Desk

ടോക്യോ: ഓട്ട മത്സരത്തിന് മുമ്പ് വെള്ളമെന്ന് കരുതി സാനിറ്റൈസർ കുടിച്ച സ്‌കൂൾ കായിക താരങ്ങൾ ആശുപത്രിയിൽ. ജപ്പാനിലെ സെൻട്രൽ യമനാഷി പ്രിഫെക്ചറിലാണ് സംഭവം. മത്സരത്തിനിടെ ഒരു വിദ്യാർഥി കുഴഞ്ഞുവീഴുകയും മറ്റു രണ്ടുപേർ ഛർദിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്‌കൂൾ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചതായി എ.എഫ്പി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സംഭവം.

പെൺകുട്ടികളുടെ 5,000 മീറ്റർ ഓട്ടമത്സരത്തിന്റെ സംഘാടകർ വെള്ളകുപ്പികളുടെ ഇടയിൽ സാനിറ്റൈറുകൾ ഒഴിച്ച കുപ്പികൾ കൊണ്ടുവെച്ചതാണ് ആശയകുഴപ്പത്തിന് കാരണമായതെന്ന് വാര്‍ത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. കായികതാരങ്ങൾ സാനിറ്റൈസറാണെന്നറിയാതെയാണ് വെള്ളം കുടിച്ചതെന്ന് യമനാഷിയുടെ ഹൈസ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷൻ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ഉണ്ടാകുമെന്ന് യമനാഷി ഗവർണർ കൊറ്റാരോ നാഗസാക്കി പറഞ്ഞു. പ്രിഫെക്ചറിന് വേണ്ടി കായികതാരങ്ങളോടും അവരുടെ കുടുംബത്തോടും ആത്മാർത്ഥമായി മാപ്പ് പറയുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News