ക്രിസ്തുവാണെന്ന് അവകാശപ്പെട്ടയാളെ കുരിശിൽ തറയ്ക്കാനൊരുങ്ങി നാട്ടുകാർ; ജീവൻ രക്ഷിക്കാൻ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

കെനിയക്കാരനായ എലിയു സിമിയു ആണ് നാട്ടുകാരിൽനിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരിക്കുന്നത്.

Update: 2023-03-11 10:59 GMT

എലിയു സിമിയു 

നെയ്‌റോബി: യേശുക്രിസ്തുവാണെന്ന് അവകാശപ്പെട്ട് പുലിവാല് പിടിച്ചിരിക്കുകയാണ് എലിയു സിമിയു എന്ന കെനിയക്കാരൻ. വർഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ചാണ് ഇയാൾ നടക്കാറുള്ളത്. ഒടുവിൽ നാട്ടുകാർ കുരിശിൽ തറയ്ക്കാൻ ഒരുങ്ങിയതോടെയാണ് പണി പാളിയത്.

ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരിക്കുകയാണ് എലിയു. ഇയാൾ ശരിക്കും യേശുവാണെങ്കിൽ മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുമെന്നും അതിനാൽ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശിൽ തറയ്ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് നാടകീയ സംഭവം.

Advertising
Advertising


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News