കോവിഡ് മാനദണ്ഡം ലംഘിച്ച് മദ്യവിരുന്നു സല്‍ക്കാരം; ബോറിസ് ജോൺസണെതിരെ അന്വേഷണ റിപ്പോർട്ട്

ലോക്ഡൗൺ കാലത്ത് ചടങ്ങ് നടത്തിയത് വലിയ വീഴ്ചയെന്നാണ് കാബിനറ്റ് സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിലുള്ളത്

Update: 2022-02-01 01:54 GMT

കോവിഡ് മാനദണ്ഡം ലംഘിച്ച് മദ്യവിരുന്നു സല്‍ക്കാരങ്ങള്‍ നടത്തിയതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ അന്വേഷണ റിപ്പോർട്ട് . .ലോക്ഡൗൺ കാലത്ത് ചടങ്ങ് നടത്തിയത് വലിയ വീഴ്ചയെന്നാണ് കാബിനറ്റ് സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൺ രംഗത്തെത്തി.

സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സമിതി നടത്തിയ അന്വേഷണത്തിലാണ് ബോറിസ് ജോൺസണെതിരായ ഗുരുതര കണ്ടെത്തലുകൾ. ലോക്ഡൗൺ നിലനിൽക്കെ പ്രധാനമന്ത്രി സത്കാരങ്ങൾ നടത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ബ്രിട്ടീഷ് പാർലമെന്‍റില്‍ ബോറിസ് ജോൺസന്‍റെ രാജിയാവശ്യം ശക്തമായി.. സ്വന്തം പാർട്ടിയിലെ എം.പിമാരടക്കം രാജിയാവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ രാജിയില്ലെന്ന് ബോറിസ് ജോണ്‍സൺ ആവര്‍ത്തിച്ചു. പകരം മാപ്പ് അപേക്ഷിക്കുന്നതായും വിഷയം കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

രാജി വയ്ക്കാത്ത പ്രധാനമന്ത്രിയുടെ നടപടി നാണം കെട്ടതാണെന്ന് പ്രതിപക്ഷം തുറന്നടിച്ചു. ബോറിസിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ജനകീയ പ്രതിഷേധങ്ങളും ശക്തമാണ്. കഴിഞ്ഞ വർഷമാണ് ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും നിരവധി പേർ പങ്കെടുത്ത 11ലധികം സത്കാര ചടങ്ങളുകൾ നടന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News