ശസ്ത്രക്രിയകൾ നിർത്തിവെച്ച് ശ്രീലങ്ക; മരുന്നുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യ

ഇന്ത്യയും ശ്രീലങ്കയും ആറ് കരാറുകൾ ഒപ്പുവെച്ചു

Update: 2022-03-30 02:41 GMT
Editor : Lissy P | By : Web Desk
Advertising

കൊളംബോ: മരുന്നുക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിലെ വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവെച്ചു. സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിൽ എല്ലാ ശസ്ത്രക്രിയകളും താത്കാലികമായി നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായവും വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പുനരാരംഭിക്കാൻ ഇന്ത്യ സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു

ശ്രീലങ്കയെ എങ്ങനെ സഹായിക്കാനാകും എന്ന് ചർച്ച ചെയ്യാൻ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ജയശങ്കർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.ല​ങ്ക​ൻ ആ​ശു​പ​ത്രി​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ ചൊ​വ്വാ​ഴ്ച ഇ​ന്ത്യ​ൻ മഹൈ​ക​മീ​ഷ​ണ​ർ ഗോ​പാ​ൽ ബ​ഗ്ലേ​യോ​ട് ജ​യ്ശ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ അ​ന​സ്തേ​ഷ്യ​ക്കും ശ​സ്ത്ര​ക്രി​യ​ക്കും ഉ​പ​യോ​ഗി​​ക്കു​ന്ന നി​ര​വ​ധി മ​രു​ന്നു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ക്ഷാ​മ​മു​ണ്ട്. അ​ഡ്മി​റ്റ് ചെ​യ്ത രോ​ഗി​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​ക​ൾ  ഉ​ൾ​പ്പെ​ടെ നി​ർ​ത്താ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

അതേ സമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ വിവിധ മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ഇതുസംബന്ധിച്ച്   സാങ്കേതികവിദ്യ, മത്സ്യബന്ധനം, ഊർജം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ധാരണയായത്. കരാർ പ്രകാരം ശ്രീലങ്ക ആവിഷ്‌കരിക്കുന്ന യുനീക് ഡിജിറ്റൽ ഐഡന്റിറ്റി നടപ്പക്കാൻ ഇന്ത്യ സഹായം നൽകും. നാവിക മേഖലയിൽ രക്ഷാദൗത്യ ഏകോപന കേന്ദ്രം സ്ഥാപിക്കുന്നതിനും പിന്തുണ നൽകും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News