സൊഹ്റാൻ മംദാനിയുടെ പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന് റിപ്പബ്ലിക്കൻ പ്രതിനിധി

പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു

Update: 2025-06-27 05:01 GMT
Editor : Jaisy Thomas | By : Web Desk

വാഷിംഗ്ടൺ: ന്യൂയോർക്ക് മേയർ പ്രൈമറി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ വംശജനായ മേയര്‍ സ്ഥാനാര്‍ഥി സൊഹ്റാൻ മംദാനിയെ പൗരത്വം റദ്ദാക്കി നാടുകടത്തണമെന്ന് ടെന്നസി റിപ്പബ്ലിക്കൻ പ്രതിനിധി ആൻഡി ഓഗിൾസ്. പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടു.

''സൊഹ്റാൻ സെമിറ്റിക് വിരുദ്ധനും സോഷ്യലിസ്റ്റും കമ്മ്യൂണിസ്റ്റുമാണ്. അദ്ദേഹം ന്യൂയോർക്ക് എന്ന മഹത്തായ നഗരത്തെ നശിപ്പിക്കും. അദ്ദേഹത്തെ നാടുകടത്തണം. അതുകൊണ്ടാണ് അദ്ദേഹത്തെ നിര്‍ബന്ധിത പൗരത്വം റദ്ദാക്കൽ നടപടികൾക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നത്'' ഓഗിൾസ് ചൂണ്ടിക്കാട്ടി.ഭീകരതയെ പിന്തുണക്കുന്ന മംദാനി തെറ്റിദ്ധരിപ്പിച്ചാണ് യുഎസ് പൗരത്വം നേടിയതെന്നും റിപ്പബ്ലിക്കൻ നേതാവ് ആരോപിച്ചു. ഇന്ത്യൻ-ഉഗാണ്ടൻ വംശജനായ സൊഹ്‌റാൻ 2018ലാണ് യുഎസ് പൗരത്വം നേടുന്നത്. പൗരത്വം നേടുന്നതിന് 20 വര്‍ഷം മുന്‍പാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. 2020ൽ ന്യൂയോര്‍ക്ക് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സൊഹ്റാന്‍റെ വിജയം റിപ്പബ്ലിക്കൻമാരെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

Advertising
Advertising

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും മംദാനിക്കെതിരെ രംഗത്തെത്തിയിരുന്നു. മംദാനിയുടെ വിജയം 9/11 നെ ഓർമിപ്പിക്കുന്നതാണെന്നും ഒരു മുസ്‌ലിമിനെ തെരഞ്ഞെടുക്കുന്നത് 'മറ്റൊരു 9/11' ഉറപ്പാക്കുമെന്ന് പോലും കടത്തി പറയാൻ അവർ മടിച്ചില്ല. എന്നാൽ ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയെ തെരഞ്ഞെടുത്തതിൽ എതിർപ്പുമായി രംഗത്ത് വന്നിരിക്കുകായാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. '100 ശതമാനം കമ്യുണിസ്റ്റ് ഭ്രാന്തൻ' എന്നാണ് ട്രംപ് മാംദാനിയെ വിശേഷിപ്പിച്ചത്. മാംദാനിയെ തെരഞ്ഞെടുത്തതിൽ ഡെമോക്രാറ്റിക് പാർട്ടി 'പരിധി ലംഘിച്ചു' എന്ന് ആരോപിക്കുകയും ചെയ്തു.

ഇന്ത്യൻ വംശജയായ സിനിമ സംവിധായിക മീര നായരുടെയും ഇന്ത്യൻ ഉഗാണ്ടൻ അക്കാദമിക് മഹ്മൂദ് മംദാനിയുടെയും മകനായ സൊഹ്‌റാൻ മാംദാനി മേയർ ആൻഡ്രൂ കുമോവോക്കെതിരെ ചൊവ്വാഴ്ച രാത്രി വിജയം നേടി. അവസാന മത്സരത്തിൽ മംദാനി വിജയിച്ചാൽ ന്യൂയോർക്കിലെ ആദ്യത്തെ മുസ്‌ലിം മേയറായി സൊഹ്‌റാൻ മംദാനി മാറും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News