ദക്ഷിണ കൊറിയയില്‍ അഞ്ച് കേസുകള്‍; ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളുടെ എണ്ണവും

ഇന്ന് സൗദി അറേബ്യയിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് രോഗം സ്ഥിരീകരിച്ചത്.

Update: 2021-12-01 15:03 GMT
Advertising

ദക്ഷിണ കൊറിയയില്‍ കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ സാന്നിധ്യം കണ്ടെത്തി. നൈജീരിയയില്‍ നിന്നെത്തിയ ദമ്പതികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പെടെ അ‍ഞ്ചുപേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 5000 കടന്നു. 5123 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഗുരുതര ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം കൂടുന്നതായും കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (കെ.ഡി.സി.എ) അറിയിച്ചു.  

ജനിതകമാറ്റം സംഭവിച്ച ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇന്ന് സൗദി അറേബ്യയിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ വ്യാപനശേഷിയുള്ളതാണ് ഒമിക്രോൺ വകഭേദമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങൾ യാത്രാവിലക്കുകൾ പ്രഖ്യാപിച്ചും അതിർത്തികൾ അടച്ചും രോഗവ്യാപനം തടയാനുള്ള നടപടികൾ കൈക്കൊണ്ടുകഴിഞ്ഞു. 

സി.എൻ.എൻ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ഡിസംബര്‍ ഒന്ന് വരെ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളുടെ എണ്ണവും ഇപ്രകാരമാണ്; 

ആസ്ട്രേലിയ -7

ആസ്ട്രിയ -1

ബെൽജിയം -1

ബോട്സ്വാന -19

ബ്രസീൽ -2

കാനഡ -6

ചെക് റിപബ്ലിക് -1

ഡെന്മാർക് -4

ഫ്രാൻസ് -1

ജർമനി -9

ഹോങ്കോങ് -4

ഇസ്രായേൽ -4

ഇറ്റലി -9

ജപ്പാൻ -2

നെർലൻഡ്സ് -16

നൈജീരിയ -3

നോർവേ -2

പോർച്ചുഗൽ -13

സൗദി അറേബ്യ -1

ദക്ഷിണാഫ്രിക്ക -77

സ്പെയിൻ -2

സ്വീഡൻ -3

യു.കെ -22

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News