ഇതൊക്കെ കണ്ടാല്‍ എങ്ങനെ വിശ്വസിക്കും?

പല രൂപത്തില്‍ കേക്കുകള്‍ വിസ്മയം തീര്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്

Update: 2021-11-19 03:04 GMT
Editor : Jaisy Thomas | By : Web Desk

പല രൂപത്തില്‍ കേക്കുകള്‍ വിസ്മയം തീര്‍ക്കുന്നത് നാം കണ്ടിട്ടുണ്ട്. പൂക്കള്‍ മുതല്‍ തിമിംഗലങ്ങളെ വരെ കേക്ക് ആര്‍ട്ടിസ്റ്റുകള്‍ ഇങ്ങനെ കേക്കുകളുടെ രൂപത്തിലാക്കിയിട്ടുണ്ട്. കണ്ടാല്‍ കേക്കുകളാണെന്ന് തോന്നുകേയില്ല. അതീവ സൂക്ഷ്മതയോടെയും സമയമെടുത്തുമാണ് ഇത്തരത്തിലുള്ള കേക്കുകള്‍ നിര്‍മിക്കുന്നത്. അപാര ക്ഷമയും കേക്ക് ഉണ്ടാക്കുന്നവര്‍ക്ക് വേണം. കേക്ക് ബേക്കിംഗ് സാധാരണമായതോടെ വ്യത്യസ്തത പരീക്ഷിക്കുകയാണ് കേക്ക് ആര്‍ട്ടിസ്റ്റുകള്‍. വെറുമൊരു കേക്ക് എന്നതിലുപരി റിയലിസ്റ്റികും അതേ പോലെ വ്യത്യസ്തവുമായ കേക്കുകളാണ് ഇന്ന് വിപണി കീഴടക്കുന്നത്.

Advertising
Advertising

ടെക്‌സാസിൽ സൈഡ്‌സെർഫ് കേക്ക് സ്റ്റുഡിയോ നടത്തുന്ന സൈഡ്‌സെർഫ് എന്ന യുവതി ലോകപ്രസിദ്ധയായത് തന്നെ അവിശ്വസനീയമായ കേക്ക് സൃഷ്ടികളിലൂടെയാണ്. സൈഡ്സെർഫ് കേക്ക് സ്റ്റുഡിയോയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കമന്‍റ് ചെയ്യുന്നതിൽ അധികം ആളുകളും ചോദിക്കുന്നത് ഇതൊക്കെ യഥാർത്ഥ കേക്ക് തന്നെയാണോ എന്നാണ്. അതുകൊണ്ടുതന്നെ കേക്കുകളുടെ മേക്കിംഗ് വിഡിയോയും സൈഡ്‌സെർഫ് പങ്കുവയ്ക്കാറുണ്ട്. ആപ്പിള്‍, സവാള, മടക്കിവച്ച ജീന്‍സ്, കുക്കുമ്പര്‍ തുടങ്ങി സൈഡ്‌സെർഫ് ഉണ്ടാക്കിയ കേക്കുകള്‍ കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. അത്ര പെര്‍ഫെക്ടാണ് ഈ കേക്കുകള്‍.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News