ഹോങ്കോങ് തീപിടിത്തം; മരണം 44 ആയി, 279 പേരെ കാണാനില്ല

നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്

Update: 2025-11-27 01:55 GMT
Editor : Jaisy Thomas | By : Web Desk

Photo|AP

ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ് പോ ജില്ലയില്‍ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 44 ആയി. 279 പേരെ കാണാനില്ല. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളില്‍ തീ പടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം.

മുള കൊണ്ടുള്ള മേല്‍ത്തട്ടില്‍ തീ പിടിച്ചാണ് അപകടമുണ്ടായത്. 8 ടവറുകളിലായി രണ്ടായിരം പേര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയമാണിത്. നാല് കെട്ടിടങ്ങളിലെ തീ നിയന്ത്രണ വിധേയമായെന്നും സൂചനയുണ്ട്. ഏറ്റവും ഉയര്‍ന്ന ലെവല്‍ 5 തീപിടിത്തമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെയാണ് അപകടം. കെട്ടിടത്തിലുണ്ടായിരുന്ന 700 പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയാണിത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News